ആൻഡമാൻ നിക്കോബാർ ദ്വീപിന് സമീപം കടലിൽ 4.4 തീവ്രതയുള്ള ഭൂചലനം. പോർട്‌ബ്ലെയറിന് 259 കി.മി തെക്കുകിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഇന്ന് വൈകിട്ട് 7.02 നാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് ജർമൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഭൂചലന നിരീക്ഷകരായ വോൾക്കാനോ ഡിസ്‌കവറി അറിയിച്ചു.
സമുദ്രത്തിന് അടിത്തട്ടിൽ നിന്ന് 10 കി. താഴ്ചയിലാണ് ഭൂചലനമുണ്ടായത്.
യു.എസ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ട് പ്രകാരം ഭൂചലനത്തിന്റെ തീവ്രത 4.9 ആണ്. പെർക ദ്വീപിൽ നിന്ന് 87 കി.മി അകലെയാണ് ഭൂചലന പ്രഭവ കേന്ദ്രം. നിക്കോബാർ ദ്വീപിൽ 4.4 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തിയതായി ഭൂചലന നിരീക്ഷണ കേന്ദ്രവും അറിയിച്ചു.