അഫ്ഗാനിസ്ഥാന് പിന്നാലെ താജിക്കിസ്താനിലും 4.3 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി റിപ്പോർട്ട്. ഒക്ടോബർ 11 ന് താജിക്കിസ്ഥാനിൽ റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഓഫ് സീസ്മോളജി (എൻസിഎസ്) അറിയിച്ചു.
എൻസിഎസ് പറയുന്നതനുസരിച്ച്, ബുധനാഴ്ച രാവിലെ 9:53 ന് (IST) 120 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്.അഫ്ഗാനിസ്ഥാന്റെ പടിഞ്ഞാറൻ പ്രവിശ്യയായ ഹെറാറ്റിൽ ഇന്ന് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതിന് മണിക്കൂറുകൾക്ക് ശേഷമാണ് താജിക്കിസ്താനിലും ഭൂചലനം ഉണ്ടായത്.
Earthquake of Magnitude:4.3, Occurred on 11-10-2023, 09:53:12 IST, Lat: 37.66 & Long: 74.14, Depth: 120 Km ,Location: Tajikistan, for more information Download the BhooKamp App https://t.co/Fh7KkBl55V @ndmaindia @Indiametdept @KirenRijiju @Dr_Mishra1966
— National Center for Seismology (@NCS_Earthquake) October 11, 2023
അഫ്ഗാനിസ്ഥാനിൽ ശനിയാഴ്ചയുണ്ടായ ഭൂകമ്പത്തിൽ 2,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു. യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച്, ബുധനാഴ്ച രാവിലെ ഹെറാത്ത് പ്രവിശ്യയുടെ തലസ്ഥാനത്ത് നിന്ന് 28 കിലോമീറ്റർ അകലെയാണ് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം.
യുഎസ്ജിസിയുടെ കണക്കനുസരിച്ച് ഭൂകമ്പത്തിന്റെ ആഴം 10.0 കിലോമീറ്ററാണ്. ശനിയാഴ്ചത്തെ മാരകമായ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം പ്രവിശ്യാ തലസ്ഥാനത്ത് നിന്ന് ഏകദേശം 40 കിലോമീറ്റർ (25 മൈൽ) വടക്ക് പടിഞ്ഞാറായിരുന്നു.