സൗദിയില്‍ 4.2 തീവ്രതയുള്ള ഭൂചലനം
റിയാദ്: സൗദി അറേബ്യയില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സൗദിയിലെ മധ്യപ്രവിശ്യയോട് ചേര്‍ന്നുള്ള ഹാഇല്‍ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. അല്‍ഷന്നാന്‍ പ്രദേശത്തിന്റെ കിഴക്കുഭാഗത്ത് വെള്ളിയാഴ്ച ഉച്ചക്ക് 12.03നാണ് ഭൂചലനമുണ്ടായത്.
റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് സൗദി ജിയോളജിക്കല്‍ സര്‍വേ വക്താവ് താരിഖ് അബാ അല്‍ഖൈല്‍ അറിയിച്ചു. നാഷനല്‍ സെസ്മിക് മോണിറ്ററിങ് നെറ്റുവര്‍ക്കില്‍ ഭൂകമ്പം രേഖപ്പെട്ട ഉടനെ സാഹചര്യം നിരീക്ഷിച്ചു.
എന്നാല്‍ തുടര്‍ചലനങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ 5.8 കിലോമീറ്റര്‍ വ്യാപ്തിയില്‍ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ഖസീം, ഹാഇല്‍ പ്രവിശ്യകളിലെ പ്രദേശവാസികള്‍ക്ക് ഏതാനും സെക്കന്‍ഡ് നേരത്തേക്ക് ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെടുകയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.