ലണ്ടൻ: കടുത്ത ചൂടിനെ തുടർന്ന് വില്യം രാജകുമാരനുള്ള കളർ പരേഡിൽ മൂന്നു സൈനികർ തലകറങ്ങി വീണു. ഇവരെ വൈദ്യസംഘമെത്തി ചികിത്സയ്ക്ക് കൊണ്ടുപോയി. ലണ്ടനിൽ 30 ഡിഗ്രിയായിരുന്നു താപനില. യൂറോപ്പിൽ ശൈത്യത്തിനു പകരം ചൂട് കാലാവസ്ഥയാണ് കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് അനുഭവപ്പെടുന്നത്.
പരമ്പരാഗത ആചാരപരമായ വസ്ത്രം ധരിച്ചാണ് സൈനികർ പരേഡിനെത്തിയത്. ഇവരിൽ മൂന്നു പേർ തുടരെ കുഴഞ്ഞിവീഴുകയായിരുന്നു.
രാവിലെ ചൂടുള്ള സമയത്ത് കളർ പരേഡിൽ പങ്കെടുത്ത എല്ലാ സൈനികർക്കും നന്ദിയെന്നും വളരെ പ്രയാസകരമായ ജോലിയാണ് നിങ്ങൾ ചെയ്യുന്നതെന്നും വില്യം രാജകുമാരൻ പിന്നീട് ട്വീറ്റ് ചെയ്തു. ബോധക്ഷയമുണ്ടായി വീണ ഒരു സൈനികനെ ആരോഗ്യ പ്രവർത്തകർ എത്തി വിളിച്ചപ്പോൾ വീണ്ടും അദ്ദേഹം എഴുന്നേറ്റ് പരേഡിൽ പങ്കെടുത്തു.
മറ്റുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി. ജൂൺ 17 ന് നടക്കുന്ന സൈനിക പരേഡിന് മുന്നോടിയായാണ് കളർ പരേഡ് നടന്നത്. ചാൾസ് രാജാവാണ് അന്ന് പരേഡ് പരിശോധിക്കുന്നത്.