അതിശക്തമായ മഴയില്‍ ആന്ധ്രയിലും തെലങ്കാനയിലും 25 മരണം

അതിശക്തമായ മഴയില്‍ ആന്ധ്രയിലും തെലങ്കാനയിലും 25 മരണം

മഴക്കെടുതി രൂക്ഷമായി തുടരുകയാണ് ആന്ധ്രയിലും തെലങ്കാനയിലും. മഴക്കെടുതിയിൽ 25 മരണം റിപ്പോർട്ട് ചെയ്തു. തെലങ്കാനയിൽ അച്ഛനും മകളും മറ്റൊരു കുടുംബത്തിലെ അമ്മയും മകളും ദമ്പതികളും അടക്കം 9 മരണം 9 പേരും ആന്ധ്രയിൽ 16 പേരുമാണ് മഴക്കെടുതിയിൽ മരണപ്പെട്ടത് . കനത്ത മഴയില്‍ വിജയവാഡ നഗരം ഒറ്റപ്പെട്ടിരിക്കുകയാണ്. നഗരത്തിലേക്കുള്ള റെയിൽ, റോഡ് ഗതാഗതം പൂർണമായി നിലച്ച സാഹചര്യമാണ്. റെയിൽവേ ട്രാക്കുകളിലും റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്. ശക്തമായ മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് തെലങ്കാനയിലും ആന്ധ്രയിലും സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈദരാബാദ് നഗരത്തിൽ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാൻ ഐടി കമ്പനികളോടും കോർപ്പറേറ്റ് സ്ഥാപനങ്ങളോടും പൊലീസ് നിർദേശം നൽകിയിരിക്കുകയാണ്.

യുവശാസ്ത്രജ്ഞ അശ്വിനി നുനാവത് (27), അച്ഛൻ മോത്തിലാൽ നുനാവത് (50) എന്നിവർ മരിച്ചു. കാർ വെള്ളപ്പാച്ചിലിൽപ്പെട്ടാണ് ഇവരുടെ മരണം സംഭവിച്ചത്. മെഹബൂഭാബാധിലെ അകേരു മാഗു എന്ന പുഴയ്ക്ക് കുറുകെയുള്ള പാലത്തിന് മുകളിലൂടെ വെള്ളം കയറിയിട്ടുണ്ടായിരുന്നു. ഇത് വഴി കടന്ന് പോവുകയായിരുന്ന അശ്വിനിയുടെ കാർ വെള്ളപ്പാച്ചിലിൽ പെട്ട് ഒഴുകി പോയി. ബെംഗളൂരുവിലേക്ക് ഫ്ലൈറ്റ് മാർഗം പോകാനായി ഹൈദരാബാദിലേക്ക് പോവുകയായിരുന്നു ഇവർ ഇവർ രണ്ടുപേരും.

അശ്വിനി ഈ വർഷം ICAR – ന്‍റെ മികച്ച യുവശാസ്ത്രജ്ഞരിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടയാളാണ്. നദിക്കരയിലെ ഒരു മരത്തിന്‍റെ കൊമ്പിൽ കുരുങ്ങിയ നിലയിലാണ് അശ്വിനിയുടെ മൃതദേഹം കണ്ടെത്തിയത്. തെലങ്കാന നാരായൺ പേട്ടിലെ എക്കമേടുവിൽ വീടിന്‍റെ ചുമരിടിഞ്ഞ് വീണാണ് അമ്മയും മകളും മരണപ്പെട്ടത്. കർഷകത്തൊഴിലാളികളായ ഹരിജന ഹനുമമ്മ (65), അഞ്ജലുമ്മ (42) എന്നിവരാണ് അപകടത്തിൽപ്പെട്ട് മരിച്ചത് .

അതേസമയം, പലേറിൽ ഹെലികോപ്റ്റർ വഴി കുട്ടിയെ രക്ഷിച്ചു, കുട്ടിയുടെ അമ്മയും അച്ഛനും മരിച്ചു. കുട്ടികളെ ആദ്യം എയർലിഫ്റ്റ് ചെയ്ത് പിന്നീട് മുതിർന്നവരെ എയർ ലിഫ്റ്റ് ചെയ്യാനായിരുന്നു വ്യോമസേനയുടെ തീരുമാനം. വ്യോമസേനയുടെ ഹെലികോപ്റ്റർ തിരിച്ചെത്തിയപ്പോഴേക്ക് വീട് പൂർണമായും വെള്ളത്തിലേക്ക് തകർന്ന് വീണ് അച്ഛനും അമ്മയും മരിക്കുകയായിരുന്നു .

കനത്ത മഴയും വിജയവാഡ-കാസിപ്പേട്ട് സെക്ഷനിലെ രായണപ്പാട് സ്റ്റേഷനിലെ വെള്ളക്കെട്ടും കാരണം തിരുവനന്തപുരം ഡിവിഷനില്‍നിന്ന് സര്‍വിസ് നടത്തുന്ന ട്രെയിനുകളില്‍ ചിലതും റദ്ദാക്കി. തിരുവനന്തപുരത്തുനിന്നു പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 22648 കൊച്ചുവേളി – കോര്‍ബ എക്‌സ്പ്രസ്, ട്രെയിന്‍ നമ്പര്‍ 22815 ബിലാസ്പൂര്‍-എറണാകുളം എക്‌സ്പ്രസ്, സെപ്റ്റംബര്‍ നാലിന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 22816 എറണാകുളം-ബിലാസ്‌പുര്‍ എക്‌സ്പ്രസ് എന്നിവയാണ് പൂര്‍ണമായും റദ്ദാക്കിയത്.

നദികൾ എല്ലാം കരകവിഞ്ഞൊഴുകുകയാണ്. ദേശീയദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. 26 എൻഡി ആർഎഫ് സംഘങ്ങളെ രണ്ട് സംസ്ഥാനങ്ങളിലുമായി വിന്യസിച്ചിട്ടുണ്ട്. വരുംദിവസങ്ങളിലും ഈ രണ്ടു സംസ്ഥാനങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ് ഉള്ളത്. തെലുങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡി അടിയന്തര അവലോകനയോഗം ചേർന്ന് ജാഗ്രത പാലിക്കാനും പ്രളയബാധിത പ്രദേശങ്ങളിൽ അടിയന്തര സഹായങ്ങൾ എത്തിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

അത് സമയം ഇരു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി പ്രധാനമന്ത്രി സംസാരിച്ചു.എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment