election day weather kerala 26/04/24 : പകല്‍ ചൂടു കനക്കും, മഴ സാധ്യത കുറവ്
18ാമത് ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന കേരളത്തില്‍ നാളെ (ഏപ്രില്‍ 26) പകല്‍ ചൂടു കൂടും. എല്ലാ ജില്ലകളിലും പകല്‍ ചൂട് കൂടാനാണ് സാധ്യത. കേരളത്തില്‍ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പാലക്കാട് ജില്ലയില്‍ നാളെയും ഉഷ്ണ തരംഗ സാധ്യത. പാലക്കാട്ട് ഇന്നും ഉഷ്ണ തരംഗ മുന്നറിയിപ്പുണ്ടായിരുന്നു. ഇന്ന് പാലക്കാട്ട് 41.3 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. സാധാരണയേക്കാള്‍ 4.9 ഡിഗ്രി കൂടുതലാണിത്.
ഇന്നു മുതല്‍ കേരളത്തില്‍ മഴ കുറയുമെന്നും ചൂട് കൂടുമെന്നും ഇന്ന് രാവിലെ metbeatnews.com റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ന് കൊല്ലം ജില്ലയിലെ പുനലൂരില്‍ സാധാരണയേക്കാള്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് ചൂട് കൂടുതല്‍ രേഖപ്പെടുത്തി. 39.8 ഡിഗ്രിയാണ് താപനില പുനലൂരില്‍ രേഖപ്പെടുത്തിയത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ 39 ഉം തൃശൂര്‍ വെള്ളാനിക്കരയില്‍ 38.6 ഉം കോഴിക്കോട് 37.9 ഡിഗ്രി സെല്‍ഷ്യസും താപനില രേഖപ്പെടുത്തി.
ചൂട് ജാഗ്രത തുടരണം
വോട്ടു രേഖപ്പെടുത്താന്‍ എത്തുന്നവര്‍ നേരിട്ട് വെയില്‍ കൊള്ളരുത്. പാലക്കാടിനൊപ്പം കൊല്ല, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലും നാളെ പ്രത്യേക ജാഗ്രത പാലിക്കേണ്ടിവരും. അന്തരീക്ഷത്തിലെ ആര്‍ദ്രത കാരണം ചൂടു കൂടിയ അസ്വസ്ഥതകളോടുള്ള കാലാവസ്ഥയാണ് നാളെ പകല്‍ കേരളത്തില്‍ അനുഭവപ്പെടുക. പ്രായമാവരും രോഗികളും വോട്ടുചെയ്യാനെത്തുമ്പോള്‍ കുട ഉപയോഗിക്കുകയോ കൈയില്‍ കുടിവെള്ളം കരുതുകയോ വേണം.
വേനല്‍ മഴ സാധ്യത പരിമിതം
തെരഞ്ഞെടുപ്പ് ദിനത്തില്‍ മഴ സാധ്യത പൊതുവെ കുറവാണ്. തെക്കന്‍ ജില്ലകളില്‍ വൈകിട്ടോ രാത്രിയോ ഒറ്റപ്പെട്ട മഴ സാധ്യത ഒഴിച്ചാല്‍ കേരളത്തില്‍ നാളെ മഴ കുറവായിരിക്കും.
Metbeat News ഗ്രൂപ്പിൽ അംഗമാവാൻ
FOLLOW US ON GOOGLE NEWS