മോശം കാലാവസ്ഥ: ഡൽഹിയിൽ ഇറങ്ങേണ്ട 18 വിമാനങ്ങൾ വഴിതിരിച്ചു വിട്ടു
മോശം കാലാവസ്ഥ മൂലം ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ട 18 വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. ജയ്പുർ, ലക്നൗ, അഹമ്മദാബാദ്, അമൃത്‌സർ എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങൾ വഴി തിരിച്ചു വിട്ടത്.
ശനിയാഴ്ച രാവിലെ 7.30 മുതൽ 10.30 വരെ ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനങ്ങളാണ് വഴി തിരിച്ചു വിട്ടത്. മുപ്പതോളം ഫ്ലൈറ്റുകൾ വൈകി ലാൻഡ് ചെയ്യുമെന്നും വിമാനത്താവളം വ്യക്തമാക്കിയിട്ടുണ്ട്.
നഗരത്തിലെ ഭൂരിഭാഗം പ്രദേശത്തും അന്തരീക്ഷ മലിനീകരണം രൂക്ഷമായതാണ് വിമാനത്താവളത്തെയും ബാധിച്ചിരിക്കുന്നത്. അതേസമയം നഗരത്തിന്റെ പല ഭാഗങ്ങളിലും മൂടൽമഞ്ഞും അനുഭവപ്പെടുന്നുണ്ട്.
Your article helped me a lot, is there any more related content? Thanks!