മിന്നൽ പ്രളയം തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട 17 കാരൻ മരിച്ചു, ഊട്ടിയിലും നിയന്ത്രണം
തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം. ശക്തമായ വെള്ളച്ചാട്ടത്തിൽ അകപ്പെട്ട് കാണാതായ 17 കാരൻ മരിച്ചു. തിരുനെൽവേലി സ്വദേശിയായ അശ്വിൻ ആണ് മരിച്ചത് . വെള്ളച്ചാട്ടത്തിൽ കുളിച്ചു കൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായി വെള്ളം ശക്തിയായി ഒഴുകിയെത്തുന്നതായിരുന്നു .
കുറ്റാലം വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായത് ഇന്ന് ഉച്ചയ്ക്ക് ശേഷമാണ്. പെട്ടെന്ന് വെള്ളച്ചാട്ടത്തിന്റെ ശക്തി വർധിക്കുക ആയിരുന്നു . വനമേഖലയിലും മലകളിലും പെയ്ത ശക്തമായ മഴയാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. കുട്ടികള്‍ ഉള്‍പ്പെടെ ധാരാളം ആളുകള്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ചുകൊണ്ടിരിയ്‌ക്കെയായിരുന്നു അപകടം ഉണ്ടായത്. ഇവർ ഉടൻ തന്നെ ഓടി രക്ഷപ്പെടുക ആയിരുന്നു. തെങ്കാശിയിലും സമീപ ജില്ലകളിലും അടുത്ത രണ്ട് ദിവസം അതിശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം. കർണാടക തമിഴ്നാട് സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് metbeat weather നിരീക്ഷകരും കഴിഞ്ഞ ഫോർ കാസ്റ്റുകളിൽ പറഞ്ഞിരുന്നു.
അതേസമയം തമിഴ്‌നാട്ടിലെ നീലഗിരി മേഖലയില്‍ കനത്ത മഴ സാധ്യതയുള്ളതിനാല്‍ മേയ് 20 വരെ ഇവിടേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു . ഊട്ടി അടക്കമുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നീലഗിരി ജില്ലാ കലക്ടര്‍ എം അരുണ നിർദേശിച്ചു .
കാലാവസ്ഥാ അപ്ഡേറ്റുകൾക്ക്
FOLLOW US ON GOOGLE NEWS