13 ശതമാനം പ്രദേശങ്ങളും ഉരുള്‍പൊട്ടല്‍ ഭീഷണിയിലെന്ന് കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല
13 ശതമാനം പ്രദേശങ്ങളും ഉരുള്‍പൊട്ടല്‍ ഭീഷണിയിലെന്ന് കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി. അപകട മുന്നറിയിപ്പ് നൽകുന്ന ഭൂപടവും പഠന റിപ്പോർട്ടിൽ കാണാം. ഇത് എഐയുടെ സഹായത്തോടെയാണ് നിർമ്മിച്ചത്. കേരളത്തിലെ അഞ്ച് ജില്ലകളിലാണ് പ്രധാനമായും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നത്. ഇടുക്കി, പത്തനംതിട്ട, പാലക്കാട്,മലപ്പുറം, വയനാട് ജില്ലകളാണ് അവ.
കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ മഴ (തീവ്രമഴ) ലഭിക്കുന്നതാണ് ഉരുൾപൊട്ടലിന് പ്രധാന കാരണമെന്നും പഠനം. നാലു ശതമാനത്തോളം ആണ് മുന്‍വര്‍ഷങ്ങളേക്കാള്‍ ഈ ജില്ലകളിലെ ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ധിച്ചത്. നിലവിലെ അപകടാവസ്ഥ വ്യക്തമാക്കുന്നതാണ് എഐയുടെയും, ഉപഗ്രഹ ചിത്രങ്ങളുടെയും സഹായത്തോടെ തയാറാക്കിയ ഉരുള്‍പൊട്ടൽ സാധ്യത ഭൂപടം. വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളും ഭൂപടത്തില്‍ ഹോട്ട് സ്പോട്ട് ആണ്. ഈ പ്രദേശത്തെ അപകട ഭീഷണി കഴിഞ്ഞ ജനുവരിയിൽ പുറത്തുവന്ന പഠന റിപ്പോർട്ടിലും ചൂണ്ടിക്കാണിക്കുന്നു. ഗവേഷണം നടന്നത് കുഫോസിലെ ഡോ.ഗിരീഷ് ഗോപിനാഥിന്‍റെയും എ.എല്‍.അച്ചുവിന്‍റെയും നേതൃത്വത്തിലായിരുന്നു.
metbeat news
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag