പ്രളയ ദുരിതം; കേരളം പുറത്ത്, ബീഹാറിന് 11500 കോടിയുടെ സഹായം
മൂന്നാം മോദി സര്‍ക്കാറിന്റെ ആദ്യബജറ്റ് ഇന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. രാവിലെ പതിനൊന്നിനാണ് ബജറ്റ് അവതരണം തുടങ്ങിയത്.
പ്രളയ ദുരിതം നേരിടാൻ ബീഹാറിന് 11500 കോടിയുടെ സഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാറിന്റെ ബജറ്റ്. പ്രളയം നിയന്ത്രിക്കാൻ നേപ്പാളിലേതിന് സമാനമായ രീതിയിൽ പദ്ധതി നടപ്പിലാക്കും . അസമിനും ഹിമാചലിനും സഹായം പ്രഖ്യാപിച്ചു.
പ്രളയ ദുരിതം നേടാനുള്ള സഹായ പദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ പട്ടികയിൽ കേരളമില്ല എന്നത് ശ്രദ്ധേയമാണ്. ബിഹാർ, അസം, ഹിമാചൽ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളെ മാത്രമാണ് പദ്ധതിക്കായി പരിഗണിച്ചത് എന്നതും ശ്രദ്ധേയം. 2018ലെ മഹാപ്രളയത്തെ അതിജീവിച്ച കേരളത്തിന് പദ്ധതിയിൽ ഇടം നേടാൻ ആകാത്തത് നിരാശ ഉണ്ടാക്കുന്നു.
അതേസമയം മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ബിഹാറിനും ആന്ധ്രയ്ക്കും കൈനിറയെ പദ്ധതികള്‍. ആന്ധ്രയ്ക്ക് 15,000 കോടിയുടെ പാക്കേജാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ബിഹാറിലെ റോഡ് വികസന പദ്ധതികള്‍ക്കായി 26,000 കോടിയുടെ പദ്ധതികളും പ്രഖ്യാപിച്ചു.
ബിഹാര്‍, അസം, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങള്‍ക്ക് പ്രളയ പ്രതിരോധ പദ്ധതികൾക്കും പുനരധിവാസത്തിനും ധനസഹായം പ്രഖ്യാപിച്ചത്. പുതിയ ആദായ നികുതി സ്കീം പ്രകാരം ഇളവിനുള്ള പരിധി 50000ത്തിൽ നിന്ന്75000 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണിനും ചാര്‍ജറിനും കസ്റ്റംസ് ഡ്യൂട്ടി കുറയും. അതിനാൽ ഇവയുടെ വിലയിൽ വ്യത്യാസം ഉണ്ടാവും . സ്വര്‍ണം, വെള്ളി എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടിയും കുറയ്ക്കുന്നതിനാൽ ഇവയുടെ വിലയും കുറയും.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page