ഒന്‍പതുമാസങ്ങളില്‍ 113 തീവ്രകാലാവസ്ഥ ദിനങ്ങൾ, നഷ്ടപ്പെട്ടത് 550 ഓളം ജീവനുകൾ
കേരളം തീവ്രകാലാവസ്ഥയില്‍ വലയുകയാണ്. ഈ വര്‍ഷം ഒന്‍പതുമാസങ്ങളില്‍ (ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ ) 113 തീവ്രകാലാവസ്ഥ ദിനങ്ങളിലൂടെയാണ് കേരളം കടന്നുപോയതെന്ന് സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍റ് എന്‍വയണ്‍മെന്‍റിന്‍റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ശക്തമായ മഴ, ഉരുള്‍പൊട്ടല്‍, ഇടിമിന്നല്‍ എന്നിവയിലൂടെ നഷ്ടപ്പെട്ടത് 550 ജീവനുകൾ ആണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഏറ്റവുമധികം പേരുടെ ജീവനെടുത്തത് മഴ മണ്ണിടിച്ചില്‍ വെള്ളപ്പൊക്കം എന്നിവയാണ്. 534 പേര്‍ക്ക് ജീവന്‍ നഷ്ടമായി. മുണ്ടക്കൈ– ചൂരല്‍മല ദുരന്തത്തോടെ രാജ്യത്തു തന്നെ തീവ്രകാലാവസ്ഥയില്‍ വലയുന്ന സംസ്ഥാനങ്ങളുടെ മുന്‍നിരയിലേക്കും കേരളം എത്തിയിരിക്കുന്നു. മിന്നലേറ്റ് 12 പേരും സൂര്യാതപത്തില്‍ നാലുപേരും കേരളത്തിൽ മരിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ (2023) 40 ദിവസം കൂടുതലാണ് കേരളത്തില്‍ ഇക്കുറി തീവ്രകാലവസ്ഥ അനുഭവപ്പെട്ടത്.
ഏപ്രില്‍ –മേയ് മാസങ്ങളില്‍ കടുത്ത ചൂടും താപതരംഗവും ഉണ്ടായിരുന്നു. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍വരെയുള്ള കാലവര്‍ഷക്കാലത്തെ ഏറ്റവും ഭയപ്പെടുത്തുന്ന അനുഭവമായി വയനാട് ഉരുള്‍പൊട്ടല്‍ മാറി. വെള്ളപ്പൊക്കത്തിലും കടല്‍ അപകടങ്ങളിലും മിന്നലിലും പിന്നെയും ജീവനുകള്‍ നഷ്ടമായി. കൃഷിനാശം, റോഡുകളുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ തകര്‍ച്ച വീടുകളും തൊഴിലിടങ്ങളും നഷ്ടമായത് എന്നിവ ആഘാതം വർദ്ധിപ്പിച്ചു . ശതകോടികളുടെ നഷ്ടം ഇങ്ങനെ സംസ്ഥാനത്തിനുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത് ദേശീയ ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ വകുപ്പും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്.
I am extremely impressed together with your writing talents as well as with the format to your blog. Is that this a paid subject or did you modify it yourself? Anyway stay up the nice high quality writing, it is rare to look a nice blog like this one today!