ഡൽഹി-എൻസിആറിൽ ഭൂചലനം അനുഭവപ്പെട്ടു; പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാൻ
ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വ്യാഴാഴ്ച ഉച്ചയോടെ ഭൂചലനം അനുഭവപ്പെട്ടു. ദേശീയ തലസ്ഥാന മേഖലയായ നോയിഡ, ഗാസിയാബാദ്, ഫരീദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
ഭൂകമ്പ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ നോഡൽ ഏജൻസിയായ നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ അഭിപ്രായത്തിൽ, ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാൻ ആണ്.
ചണ്ഡീഗഡ്, ജമ്മു കശ്മീർ, ഹരിയാന, പഞ്ചാബ്, ഉത്തരേന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
ലാഹോർ, ഇസ്ലാമാബാദ്, ഖൈബർ പഖ്തൂൺഖ്വ നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിലും പാക്കിസ്ഥാനിലും ഉച്ചയ്ക്ക് 2.50നാണ് ഭൂചലനം അനുഭവപ്പെട്ടത്.
ആളപായമോ സ്വത്ത് നഷ്‌ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
അഫ്ഗാനിസ്ഥാനിലെ കാബൂളിൽ നിന്ന് 241 കിലോമീറ്റർ വടക്ക്-വടക്കുകിഴക്ക് മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
ഭൂകമ്പം ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചു, ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും നിരവധി ഫർണിച്ചറുകൾ കുലുങ്ങിയതായി റിപ്പോർട്ട് ചെയ്തു.
പരിഭ്രാന്തരായി നിരവധി ആളുകൾ അവരുടെ വീടുകളിൽ നിന്നും ജോലി സ്ഥലങ്ങളിൽ നിന്നും ഇറങ്ങിയോടി.
അതേസമയം, ഉച്ചയ്ക്ക് 2.20ന് പാക്കിസ്ഥാന്റെ ചില ഭാഗങ്ങളിൽ റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി പാകിസ്ഥാൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?