വടക്കുപടിഞ്ഞാറൻ ഭാഗങ്ങൾ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്ക് സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി). മെയ് 31 വരെ വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. മെയ് 29, മെയ് 30 തീയതികളിൽ ഏറ്റവും ഏറ്റവും ശക്തമായ മഴയാണ് സാധ്യതയെന്നും ഐ എം ഡി.
ഡൽഹിയിൽ മഴ
തിങ്കളാഴ്ച പുലർച്ചെ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു. ഗാസിയാബാദ്, നോയിഡ, ഗുരുഗ്രാം, ഫരീദാബാദ്, സോനിപത്, റോഹ്തക് തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടെ ഡൽഹിയിലെയും എൻസിആറിന്റെയും സമീപ പ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് ഐ.എം.ഡി മുന്നറിയിപ്പ് നൽകി.
രാജസ്ഥാനിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ
ജയ്പൂർ, ബിക്കാനീർ, ജോധ്പൂർ, അജ്മീർ, ഭരത്പൂർ ഡിവിഷനുകളിൽ 50-60 കിലോമീറ്റർ വേഗതയിൽ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യത. ഈ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് (മെയ് 28, 29 തീയതികളിൽ) പുറപ്പെടുവിച്ചിട്ടുണ്ട്.
മെയ് 30, മെയ് 31 തീയതികളിൽ ‘യെല്ലോ’ അലർട്ടും നൽകിയിട്ടുണ്ടെന്ന് ഐഎംഡി അറിയിച്ചു.
ഒരു പുതിയ പാശ്ചാത്യ അസ്വസ്ഥതയുടെ പ്രഭാവം മൂലം, മെയ് 28 നും മെയ് 30 നും ഇടയിൽ വടക്കുപടിഞ്ഞാറൻ രാജസ്ഥാനിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ആലിപ്പഴം പെയ്യാൻ സാധ്യതയുണ്ട്. മെയ് 28 നും മെയ് 29 നും വടക്കൻ രാജസ്ഥാനിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.