ദുബായ് ഇന്ത്യന്‍ ഹൈസ്‌കൂളില്‍ നീറ്റ് പരീക്ഷയെഴുതാം
ഈ വര്‍ഷം യുഎഇയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ദുബായ് ഇന്ത്യന്‍ ഹൈസ്‌കൂളില്‍ നീറ്റ്-നാഷണല്‍ എലിജിബിലിറ്റി ആന്‍ഡ് എന്‍ട്രന്‍സ് ടെസ്റ്റ് എഴുതാം. ദുബൈയിലെ ഊദ് മേത്തയിലെ ഇന്ത്യന്‍ ഹൈസ്കൂളാണ് (ഐഎച്ച്എസ്) ആദ്യ കേന്ദ്രം. തുടര്‍ച്ചയായി നാലാം തവണയും നീറ്റ് പരീക്ഷക്ക് കേന്ദ്രമായി സ്കൂളിനെ തെരഞ്ഞെടുത്തതായി ഇന്ത്യന്‍ ഹൈ ഗ്രൂപ്പ് ഓഫ് സ്കൂള്‍സ് സിഇഒ പുനീത് എംകെ വാസു പ്രസ്താവനയില്‍ അറിയിച്ചു. അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ ഒന്ന് വീതം മൂന്ന് പരീക്ഷാ കേന്ദ്രങ്ങൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ അബുദാബിയിലും ഷാര്‍ജയിലും അനുവദിച്ചിരിക്കുന്ന നീറ്റ് കേന്ദ്രങ്ങളുടെ കാര്യത്തില്‍ ഔദ്യോഗിക പ്രസ്താവന പുറത്തുവന്നിട്ടില്ല. കഴിഞ്ഞ ആഴ്ചയാണ് യുഎഇയിൽ ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ നീറ്റ് പരീക്ഷ കേന്ദ്രങ്ങൾ പുനഃസ്ഥാപിക്കാന്‍ ദേശീയ ടെസ്റ്റിംഗ് ഏജന്‍സി തീരുമാനിച്ചത്. ആറ് ഗള്‍ഫ് രാജ്യങ്ങളിലായി എട്ടു കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യക്ക് പുറത്ത് 14 നഗരങ്ങളില്‍ പരീക്ഷ നടത്താനാണ് തീരുമാനം.