യാഗി: മരണം 127 ആയി, പാലം തകര്‍ന്ന് വാഹനങ്ങള്‍ നദിയില്‍ പതിക്കുന്ന Video പുറത്ത്

യാഗി: മരണം 127 ആയി, പാലം തകര്‍ന്ന് വാഹനങ്ങള്‍ നദിയില്‍ പതിക്കുന്ന Video പുറത്ത്

വിയറ്റ്‌നാമില്‍ കരകയറിയ യാഗി ചുഴലിക്കാറ്റിനെ തുടര്‍ന്ന് മരണ സംഖ്യ 127 ആയി. കഴിഞ്ഞ 30 വര്‍ഷത്തിനിടെ വിയറ്റ്‌നാമില്‍ വീശിയടിച്ച ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റാണ് യാഗി. 54 പേരെ കാണാതായിട്ടുണ്ടെന്നാണ് കണക്ക്.

വടക്കന്‍ പ്രവിശ്യയിലാണ് കൂടുതല്‍ നാശനഷ്ടം. ആയിരക്കണക്കിന് വീടുകളുടെ മേല്‍ക്കൂര മണിക്കൂറില്‍ 200 കി.മി വേഗത്തില്‍ വീശിയടിച്ച കാറ്റില്‍ പറന്നുപോയി. 15 ലക്ഷം പേര്‍ക്ക് ഇപ്പോഴും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല.

കഴിഞ്ഞ ദിവസം കനത്ത മഴയ്ക്കിടെ ഫുതോയിലെ ഫാങ് ചൗ പാലം തകരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പാലത്തിലേക്ക് അതിവേഗം പ്രവേശിച്ച ട്രക്ക് പാലം തകര്‍ന്നതിനു പിന്നാലെ പുഴയിലേക്ക് വീഴുന്നതും തൊട്ടുപിന്നാലെ വന്ന ബൈക്ക് അത്ഭുതകരമായി രക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഇതിന്റെ ദൃശ്യങ്ങള്‍ താഴെയുള്ള വിഡിയോയില്‍ കാണാം.

WARNING – disturbing footage.
In Vietnam, at least 13 people fell into the H?ng (Red) River after part of Phong Châu Bridge in Phú Th? was swept away by floodwaters. About 10 vehicles and two motorbikes fell in. Rescue efforts are hindered by fast currents following Typhoon… pic.twitter.com/TUZSnL5EIe— Volcaholic ?? (@volcaholic1) September 9, 2024

അതിനിടെ ഇന്ന് വൈകിട്ടതെ വിവരം അനുസരിച്ച് യാഗി ചുഴലിക്കാറ്റ് തീവ്രന്യൂനമര്‍ദമായി ദുര്‍ബലമായിട്ടുണ്ട്. എങ്കിലും രണ്ടു ദിവസം കൂടി ഇവിടെ മഴ തുടരുമെന്നും പ്രളയം തുടരാനാണ് സാധ്യതയെന്നും ഞങ്ങളുടെ നിരീക്ഷകര്‍ പറയുന്നു. പാലങ്ങള്‍, കെട്ടിടങ്ങള്‍, ഫാക്ടറികള്‍, വീടുകള്‍ എന്നിവയാണ് ശക്തിയേറിയ ചുഴലിക്കാറ്റ് തകര്‍ത്തത്.

18 വടക്കന്‍ പ്രവിശ്യകളിലെ 401 കമ്മ്യൂണുകളിലായി കനത്തമഴയ്ക്കും ഉരുള്‍പൊട്ടലിനും മുന്നറിയിപ്പ് നല്‍കിയെന്ന് വിയറ്റ്‌നാം കാലാവസ്ഥാ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ ചൈനയിലും ഫിലിപ്പൈന്‍സിലുമായി യാഗി ചുഴലിക്കാറ്റിനെ തുടര്‍ന്ന് 24 പേര്‍ മരിച്ചിരുന്നു.
ഇതുവരെ 752 പേര്‍ക്ക് യാഗി ചുഴലിക്കാറ്റിനെ തുടര്‍ന്ന് പരുക്കേല്‍ക്കുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ട്.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment