ലോകപ്രശസ്ത ചിത്രമായ മൊണോലിസക്കു മുകളില്‍ സൂപ്പൊഴിച്ച് പ്രതിഷേധം
ലോകപ്രശസ്ത ചിത്രമായ മൊണോലിസക്കു മുകളില്‍ സൂപ്പൊഴിച്ച് പ്രതിഷേധം. ചിത്രം ഗ്ലാസ് ഫ്രെയിം ചെയ്തിരുന്നതിനാല്‍ കേടാകാതെ സംരക്ഷിക്കാന്‍ കഴിഞ്ഞു. ഇന്നലെ പാരിസിൽ പ്രാദേശിക സമയം 10 മണിയോടെ ആയിരുന്നു സംഭവം. പരിസ്ഥിതി ഗ്രൂപ്പായ റിപ്പോസ്‌റ്റെ അലിമെന്റൈര്‍ ആണ് പ്രതിഷേധത്തിനു പിന്നില്‍. പാരീസിലെ ഇറ്റാലിയൻ സർക്കാറിന്റെ കാർഷിക നയത്തിൽ പ്രതിഷേധിച്ചാണ് സൂപ്പ് ചിത്രത്തിനു മുകളിൽ ഒഴിച്ചത്. രണ്ടു സ്ത്രീകളാണ് പ്രതിഷേധിച്ചത്. മത്തങ്ങയുടെ സൂപ്പ് ആണ് ഇവർ ചിത്രത്തിനു മുകളിൽ ഒഴിച്ചത്.
ഇവിടത്തെ സുരക്ഷാ ജീവനക്കാര്‍ ഉടനെ ഇവരെ തടഞ്ഞു. പൊലിസില്‍ പരാതി നല്‍കിയെന്നും മ്യൂസിയം അധികൃതര്‍ പറഞ്ഞു. ഓരോ വര്‍ഷവും ദശലക്ഷക്കണക്കിനാളുകളാണ് ഈ ചിത്രം കാണാനെത്തുന്നത്. 2.5 അടി ഉയരത്തിലും 2 അടി വീതിയിലുമുള്ള ചിത്രം 1911 ല്‍ മോഷണം പോയിരുന്നു.
1950 ല്‍ ആസിഡ് ആക്രമണവും നടന്നു. തുടര്‍ന്ന് ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് ഉപയോഗിച്ചുള്ള ചട്ടക്കൂടാണ് ചിത്രത്തിനുള്ളത്.
2009 ല്‍ ഒരു സ്ത്രീ ദേഷ്യപ്പെട്ട് പിഞ്ഞാണം കൊണ്ടുള്ള കപ്പും ചിത്രത്തിനു നേരെ വലിച്ചെറിഞ്ഞിരുന്നു. കപ്പ് പൊട്ടിയെങ്കിലും ചിത്രത്തിന് പരുക്കേറ്റില്ല.