World Environment Day 2025: കൈകോർക്കാം, സംരക്ഷിക്കാം
നാളെ ലോക പരിസ്ഥിതി ദിനം ആണ്. ഇന്ത്യയെ സംബന്ധിച്ച് വീണ്ടും കോവിഡ് വ്യാപനത്തിന്റെ പ്രതിസന്ധിക്ക് ഇടയിലാണ് പരിസ്ഥിതി ദിനം വന്നെത്തിയിരിക്കുന്നത്.
എന്താണ് പരിസ്ഥിതി? പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യമെന്ത്?
ലളിതമായ ഭാഷയിൽ പറഞ്ഞാൽ പരിസ്ഥിതി എന്ന് പറയുന്നത് നാം ജീവിക്കുന്ന ചുറ്റുപാടിനെ ആണ്. നമ്മുടെ ചുറ്റുപാടുമുള്ള എല്ലാ കാര്യങ്ങളും പരിസ്ഥിതിയുടെ ഭാഗമാണ്. മാത്രമല്ല, പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുകയെന്നത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്തവും, അതിലുപരി നിലനിൽപിന് ആധാരവുമാണ് എന്നുള്ളത് മറക്കരുത് .
ഭൂമിയിലെ ആവാസവ്യവസ്ഥയുടെ ഒരു മുഖ്യകണ്ണി തന്നെയാണ് മനുഷ്യൻ. എന്നാൽ, പരിണാമത്തിന്റെ വഴികളിലെ സാംസ്‌കാരിക ചലനം മനുഷ്യനെ അതിൽ നിന്നൊക്കെ മാറ്റി നിർത്തപ്പെടാൻ നിർബന്ധിതനാകുന്നുണ്ട്.
ലോകം അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും അതിനായി കർമ്മപരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് 1972 ജൂൺ 5 മുതൽ ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദിനം ആചരിച്ചു വരുന്നത്. പുനഃസ്ഥാപനം എന്നതുകൊണ്ടർത്ഥമാക്കുന്നത്
നശിപ്പിക്കപ്പെടുന്നതോ നാശത്തിലേക്ക് നീങ്ങുന്നതോ ആയ ആവാസവ്യവസ്ഥയുടെ വീണ്ടെടുക്കലിനെയാണ് .
വികസനത്തിന്റെ വാതിലിലൂടെ അതിവേഗം സഞ്ചരിച്ച മനുഷ്യൻ പലപ്പോഴും ആവാസവ്യവസ്ഥയെ മറന്ന് ആഗോളവത്ക്കരണത്തിന്റെ ഭാഗമായ ഉപഭോഗ സംസ്‌കാരത്തിലേക്ക് വഴുതി വീണിരിക്കുകയാണ്. അത് നൈസർഗികമായ പ്രകൃതിയുടെ ഗുണങ്ങളെ ശോഷിപ്പിക്കുന്നതിലേക്കും ആഗോള കാലാവസ്ഥ പ്രതിസന്ധിയ്ക്കും കാരണമായി മായി മാറി.
2025 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം ‘BeatPlasticPollution’ എന്നതാണ്. ആഗോളതലത്തിൽ പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക. 2040 ഓടെ പ്ലാസ്റ്റിക് മലിനീകരണത്തിൽ നിന്ന് മുക്തമാകുക എന്നതും പ്രധാന ലക്ഷ്യമാണ്. കൊറിയൻ റിപ്പബ്ലിക് ആണ് ആഗോള ആഘോഷങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നത്. 2022 ൽ ആഗോള പ്ലാസ്റ്റിക് മലിനീകരണ ഉടമ്പടിയിലൂടെ പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കാൻ നടത്തിയ ആഗോള പ്രതിബദ്ധതയുമായി ഈ തീം യോജിക്കുന്നു.
പ്രധാന ലക്ഷ്യങ്ങൾ:
പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക
പ്ലാസ്റ്റിക്കിന് ബദൽ ഉപയോഗങ്ങൾ കണ്ടെത്തുക.
പ്ലാസ്റ്റിക് മാലിന്യ മാനേജ്മെന്റ് മെച്ചപ്പെടുത്തുക.
പ്ലാസ്റ്റിക് ഉപയോഗ ശീലങ്ങൾ മാറ്റുക.
പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ആഘാതങ്ങളെക്കുറിച്ചുള്ള വളർന്നുവരുന്ന ശാസ്ത്രീയ തെളിവുകൾ ഈ കാമ്പെയ്ൻ ഉയർത്തിക്കാട്ടുകയും സുസ്ഥിരമായ രീതികൾക്ക് ആക്കം കൂട്ടുകയും ചെയ്യും. പ്ലാസ്റ്റിക് മലിനീകരണം കാലാവസ്ഥാ വ്യതിയാനത്തിനും, പ്രകൃതിയെ നശിപ്പിക്കുന്നതിനും , മലിനീകരണ പ്രതിസന്ധികൾ വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. പ്രതിവർഷം 11 ദശലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ ജല ആവാസവ്യവസ്ഥയിലേക്ക് ചോർന്നൊലിക്കുന്നു. ഇത് സാമൂഹികവും പാരിസ്ഥിതികവുമായ വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നു.
പ്രകൃതിയെ പുനഃസ്ഥാപിക്കുക അഥവാ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യമാണ് പരിസ്ഥിതി ദിനംകൊണ്ട് ഉദ്ദേശിക്കുന്നത്. പരിസ്ഥിതി പുനഃസ്ഥാപനത്തിലുള്ള ഏകമാർഗം പരിസ്ഥിതി പരിപാലനം ആണ്. അതിന് ജൈവവൈവിധ്യത്തിന്റെ കാവലാളായി നാം ഓരോരുത്തരും മാറേണ്ടത് അത്യാവശ്യമാണ്. ജൈവവൈവിധ്യക്ഷേമം മനുഷ്യരാശിയുടെ നിലനിൽപിന്റെ തന്നെ അടിസ്ഥാന ഘടകമാണ്. ആരോഗ്യകരമായ ആവാസവ്യവസ്ഥയ്ക്ക് മഹാവ്യാധികളെ ചെറുത്തു നിർത്താൻ പറ്റും. കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ ആവാസവ്യവസ്ഥയുടെ സ്വാഭാവികത നിലനിർത്താൻ സാധിക്കൂ. അതിനാൽ ഒത്തൊരുമിക്കാം… കൈകോർക്കാം… പരിസ്ഥിതിയെ പുനഃസ്ഥാപിക്കാം…
Tag:World Environment Day 2025: Let’s join hands and save