പി.എസ്.സി ഇല്ലാതെ ക്ഷീര വികസന വകുപ്പില്‍ ജോലി ; എങ്ങനെ അപേക്ഷിക്കാം

കേരള സര്‍ക്കാരിന് കീഴിലുള്ള ക്ഷീര വികസന വകുപ്പില്‍ പി.എസ്.സിയില്ലാതെ ജോലി നേടാന്‍ സുവര്‍ണാവസരം. യോഗ്യതയുടെയും എക്‌സ്പീരിയന്‍സിന്റെയും അടിസ്ഥാനത്തില്‍ നേരിട്ടുള്ള നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഓണ്‍ലൈനായി ഒക്ടോബര്‍ 25ന് മുമ്പ് അപേക്ഷ നല്‍കണം. റിസര്‍ച്ച് അസോസിയേറ്റ് ആന്‍ഡ് സബ്ജക്ട് എക്‌സ്‌പേര്‍ട്ട്, റിസര്‍ച്ച് അസോസിയേറ്റ് ഡാറ്റ അനലിസ്റ്റ്, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍/ ഡി.ബി മാനേജര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിങ്ങനെ നാല് തസ്തികകളിലായി ആകെ അഞ്ച് ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളില്‍ ഒഴിവുള്ള പോസ്റ്റുകളിലേക്കാണ് നിയമനം.

ഡിപ്പാർട്മെന്റ്, യോഗ്യത

റിസര്‍ച്ച് അസോസിയേറ്റ്/ സബ്ജക്ട് എക്‌സ്‌പേര്‍ട്ട് ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡയറി ടെക്‌നോളജിയില്‍ ബി.ടെക് പൂര്‍ത്തിയാക്കി, ക്ഷീര മേഖലയില്‍ 5 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.

ഡയറി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഏതെങ്കിലും സ്ട്രീമില്‍ എം.ടെക് പൂര്‍ത്തിയാക്കി 2 വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും, അഗ്രി ബിസിനസ് മാനേജ്‌മെന്റില്‍ എം.ബി.എ ഉള്ളവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും.

റിസര്‍ച്ച് അസോസിയേറ്റ്- ഡാറ്റ അനലിസ്റ്റ് ഡാറ്റ സയന്‍സ്/ സ്റ്റാറ്റിസ്റ്റിക്‌സ്/ അഗ്രി സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയിലേതെങ്കിലും പി.ജി പൂര്‍ത്തിയാക്കി അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് 2 വര്‍ഷത്തില്‍ കുറയാത്ത എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

പി.എസ്.സി ഇല്ലാതെ ക്ഷീര വികസന വകുപ്പില്‍ ജോലി ; എങ്ങനെ അപേക്ഷിക്കാം
പി.എസ്.സി ഇല്ലാതെ ക്ഷീര വികസന വകുപ്പില്‍ ജോലി ; എങ്ങനെ അപേക്ഷിക്കാം

അപേക്ഷകന് MIS projects, Networking protocols,LAN Management, IP addresses and class, Subnetting, ILL links, Trouble shooting, in other web and network adminitsration aspects എന്നിവയില്‍ പ്രവൃത്തി പരിചയം വേണം.

കൂടാതെ Data Base Management Systems like PSQL / MySql, backup management.Should have knowledge of all PostgreSQL Database replication / backup & recovery / mirroring and failover എന്നിവയില്‍ അറിവുമുണ്ടായിരിക്കണം.

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ/ പി.ജി ഡിപ്ലോമ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കൂട്ടത്തില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

20000 മുതല്‍ 36000 ത്തിനുള്ളിലാണ് ശമ്പള നിരക്ക്. അപേക്ഷിക്കേണ്ട വിധം താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ തിരുവനന്തപുരത്തെ CMD (സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റ്) വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഫോം പൂരിപ്പിച്ച് ഓണ്‍ലൈനായി അപേക്ഷിക്കണം. (https://cmd.kerala.gov.in). ഒക്ടോബര്‍ 25നകം അപേക്ഷ സമര്‍പ്പിക്കണം.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment