കാറ്റില്‍ പാറിപ്പോകും, ചൈനയില്‍ 50 കിലോയില്‍ കുറവുള്ളവര്‍ 3 ദിവസം വീട്ടിലിരിക്കണം
കാലാവസ്ഥാ വ്യതിയാനം ലോകത്ത് പലരീതിയിലാണ് ബാധിക്കുന്നത്. ചൈനയില്‍ മണിക്കൂറില്‍ 150 കി.മി വേഗത്തിലുള്ള കാറ്റ് സാധ്യതയെ തുടര്‍ന്ന് 50 കിലോയില്‍ കുറവ് ഭാരമുള്ളവരോട് വീടിന് പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. ഇന്ന് മുതല്‍ ഏപ്രില്‍ 13 വരെയാണ് ലെവല്‍ 10-11 തീവ്രതയുള്ള കാറ്റിന് സാധ്യതയെന്നാണ് ചൈനീസ് കാലാവസ്ഥാ വകുപ്പ് National Meteorological Center (NMC) മുന്നറിയിപ്പ് നല്‍കിയത്.
ഇന്ന് മുതല്‍ തലസ്ഥാനമായ ബെയ്ജിങ്, തിയാന്‍ജിന്‍, വടക്കന്‍ ചൈനയിലെ ഹെബെയ് പ്രവിശ്യ എന്നിവിടങ്ങള്‍ക്ക് കാറ്റിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് നല്‍കി. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ചൈന കാറ്റിനെ തുടര്‍ന്ന് മഞ്ഞ അലര്‍ട്ട് നല്‍കുന്നത്.
കാറ്റിനെ തുടര്‍ന്ന് ചൈനയില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. പാര്‍ക്കുകളും സ്‌പോര്‍ട്‌സ് സെന്ററുകളും അടച്ചു. ചില ട്രെയിന്‍ സര്‍വിസുകളും റദ്ദാക്കി. ശനിയാഴ്ച രാത്രി എട്ടിനും ഞായറാഴ്ച രാത്രി എട്ടിനും ഇടയില്‍ കാറ്റിന് തീവ്രത 10-11 ലെവലില്‍ എത്തും.
കാറ്റിനെ തുടര്‍ന്ന് മണല്‍ക്കാറ്റ് മുന്നറിയിപ്പുണ്ട്. താപനില പെട്ടെന്ന് താഴും. മംഗോളിയയില്‍ നിന്ന് cold vortex എന്നറിയപ്പെടുന്ന ശൈത്യതരംഗം മംഗോളിയയില്‍ നിന്ന് തെക്കുകിഴക്ക് ദിശയില്‍ നീങ്ങുന്നതാണ് ശക്തമായ ശൈത്യക്കാറ്റിന് കാരണമാകുന്നത്. ഇത്തരത്തില്‍ ഒരു കാറ്റ് ചൈനയില്‍ പതിവുള്ളത്. പ്രത്യേകിച്ച് ഏപ്രില്‍ മാസത്തില്‍. മാത്രവുമല്ല കാറ്റിന് വേഗതയും ഇത്രയും കൂടാറില്ലെന്ന് കാലാവസ്ഥാ ഗവേഷകര്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനമാണ് തീവ്ര കാലാവസ്ഥാ സാഹചര്യത്തിന് പിന്നിലെന്നാണ് നിഗമനം.
കൂടുതല്‍ പ്രദേശത്ത് ശക്തമായ കാറ്റു വീശുന്നതിനാല്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ബെയ്ജിങ് മീറ്റിയോറോളജിക്കല്‍ സര്‍വിസ് അറിയിച്ചു. ചൈനയില്‍ കാറ്റിന്റെ തീവ്രത 1 മുതല്‍ 17 തീവ്രതയിലാണ് അളക്കുന്നത്. ശനിയും ഞായറും കാറ്റിന്റെ വേഗത 11 മുതല്‍ 13 വരെ എത്താമെന്നാണ് മുന്നറിയിപ്പ്. 50 കിലോയില്‍ താഴെ ഉള്ളവര്‍ പാറിപ്പോകാന്‍ സാധ്യതയുള്ള കാറ്റാണിത്.
നാശനഷ്ടങ്ങള്‍ കുറയ്ക്കാന്‍ ചൈന മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ട്. മരങ്ങളുടെ കൊമ്പുകളും മറ്റും മുറിച്ച് ഭാരം കുറയ്ക്കുന്നു. പലതും വലിച്ചുകെട്ടി ഉറപ്പിക്കുന്നു. ലോകത്തെ ആദ്യ humanoid robot half marathon നടക്കുന്നത് ഏപ്രില്‍ 19 മുതല്‍ ചൈനയിലാണ്. അവിടെയാണ് കാറ്റ് ഭീഷണിയുള്ളത്.
കുന്നില്‍ പ്രദേശത്തും കാട്ടിലും പോകുന്നതിന് വിലക്കുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഊഹാപോഹം പ്രചരിപ്പിക്കരുതെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. കാറ്റിനെ തുടര്‍ന്ന് ചിലയിടങ്ങളില്‍ കാട്ടുതീ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഞായറാഴ്ച രാത്രി 8 ന് ശേഷം കാറ്റിന്റെ ശക്തി കുറയുമെങ്കിലും തിങ്കളാഴ്ച രാവിലെയും ശക്തി കുറഞ്ഞ കാറ്റുണ്ടാകും.