അമേരിക്കയില്‍ വീണ്ടും കാട്ടുതീ, 8,500 ഏക്കര്‍ കത്തിനശിച്ചു
ന്യൂജേഴ്‌സി : അമേരിക്കയില്‍ വീണ്ടും കാട്ടുതീ പടരുന്നു. ന്യൂജേഴ്‌സിയില്‍ ഇതിനകം 8,500 ഏക്കര്‍ വനം കത്തിനശിച്ചു. ബുധനാഴ്ചയാണ് കാട്ടുതീ ശ്രദ്ധയില്‍പ്പെട്ടത്. അതിവേഗം പടരുന്ന തീയെ തുടര്‍ന്ന് പതിനായിരങ്ങള്‍ക്ക് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരക്കേറിയ ഹൈവേയും കാട്ടുതീയെ തുടര്‍ന്ന് അടച്ചു. 17 ചതുരശ്ര കി.മി പ്രദേശം കാട്ടുതീ വിഴുങ്ങി.
കാലാവസ്ഥാ വ്യതിയാനമാണ് കാട്ടുതീക്ക് കാരണം. ഇവിടെ കാട്ടുതീ പതിവുള്ള മേഖലയാണെങ്കിലും കഴിഞ്ഞ 20 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ കാട്ടുതീയാണിതെന്ന് ദി വെതര്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതിനകം 3,000 താമസക്കാരോട് ഒഴിഞ്ഞു പോകാന്‍ നിര്‍ദേശിച്ചു. 1,300 കെട്ടിടങ്ങള്‍ തീപിടിത്ത ഭീഷണിയിലാണ്. ജനങ്ങളെ സ്‌കൂളുകളിലും മറ്റും തുടങ്ങിയ അഭയാര്‍ഥി കേന്ദ്രങ്ങളിലേക്കാണ് താമസിപ്പിക്കുന്നത്. വൈദ്യുതിയും പലയിടത്തും മുടങ്ങി. 25,000 പേര്‍ക്ക് വൈദ്യുതി നിലച്ചതായാണ് കണക്കെന്ന് ന്യൂ ജേഴ്‌സി സെന്‍ട്രല്‍ പവര്‍ ആന്റ് ലൈറ്റ് കമ്പനി അറിയിച്ചു. വൈദ്യുതി പുനഃസ്ഥാപിക്കാന്‍ ദിവസങ്ങളെടുക്കുമെന്നും കമ്പനി അറിയിച്ചു.
കാട്ടുതീയുണ്ടായ മേഖല ഏറെ മാസങ്ങളായി കടുത്ത വരള്‍ച്ചയിലാണ്. വേനല്‍മഴ ലഭിച്ചാലേ ഇവിടെ കൂടുതല്‍ കാട്ടുതീ പ്രതിരോധിക്കാന്‍ കഴിയൂവെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ നിഗമനം.
ബുധനാഴ്ച രാവിലെ കാട്ടുതീ വഴിമാറിയതിനെ തുടര്‍ന്ന് പലയിടത്തും ഒഴിപ്പിക്കല്‍ നിര്‍ദേശം മാറ്റി. അതേസമയം, തഹേഷ വേ ആക്ടിങ് ഗവര്‍ണര്‍ കാട്ടുതീയെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒഷ്യാന കൗണ്ടിയിലും അടിയന്തരാവസ്ഥയാണ്.
ഗ്രീന്‍ വുഡ് ഫോറസ്റ്റ് വൈല്‍ഡ് ലൈഫ് മാനേജ്‌മെന്റ് ഏരിയയില്‍ ഇന്നലെ രാവിലെ 9.45 നാണ് കാട്ടുതീ ആദ്യമായി റിപ്പോര്‍ട്ടു ചെയ്തത്. ചൊവ്വാഴ്ച രാത്രിയാണ് തീ പടര്‍ന്നതെന്നാണ് കരുതുന്നത്
Tag:Wildfires rage again in America, 8,500 acres burned