രണ്ടുമാസത്തെ അവധി ജൂൺ ജൂലൈ മാസത്തിൽ ആയാലോ? എന്താണ് അഭിപ്രായം, വിദ്യാഭ്യാസ മന്ത്രി
വേനൽ അവധി മാറ്റുന്നതില്‍ ചര്‍ച്ചയാകാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേരളത്തില്‍ ജൂൺ, ജൂലൈ ആണ് മഴക്കാലം. ഏപ്രിൽ, മെയ് മാസത്തിലെ അവധി മാറ്റുന്നത് ചർച്ചയാക്കാം. ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കാം മാറ്റം വേണമെന്നത് വ്യക്തിപരമായ അഭിപ്രായമാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ശിവന്‍കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തിലെ സ്‌കൂള്‍ അവധിക്കാലം നിലവില്‍ ഏപ്രില്‍, മേയ് മാസങ്ങളിലാണ്. ഈ മാസങ്ങളില്‍ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികള്‍ക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതേസമയം, മണ്‍സൂണ്‍ കാലയളവായ ജൂണ്‍, ജൂലൈ മാസങ്ങളില്‍ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകള്‍ക്ക് അവധി നല്‍കേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ടെന്നുമാണ് മന്ത്രിയുടെ പോസ്റ്റില്‍ പറയുന്നു.
Tag: Stay informed about the extreme heat and dust forecast for Dubai and Abu Dhabi on July 31, 2025. Prepare for challenging weather conditions ahead.