Weather updates 19/05/25: തമിഴ്നാട് തീരത്തിനു മുകളിലായി ചക്രവാതചുഴി ; വടക്കൻ ജില്ലകളിൽ കൂടുതൽ മഴ
ബംഗാൾ ഉൾകടലിൽ തമിഴ്നാട് തീരത്തിനു മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീനത്തിൽ ഇന്ന് വൈകുന്നേരവും രാത്രിയും കേരളത്തിൽ മഴ സാധ്യത. മധ്യ വടക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
അറബികടലിൽ കർണാടക തീരത്തിനു സമീപം ബുധനാഴ്ചയോ വ്യാഴാഴ്ചയോ ആയി ന്യൂനമർദ്ദം രൂപപ്പെടും. അത് വീണ്ടും ശക്തിപ്പെട്ട് ഗുജറാത്ത് തീരത്തേക്ക് നീങ്ങും.
നാളെ കഴിഞ്ഞ് മഴ വീണ്ടും കുറഞ്ഞു തുടങ്ങും. 24 ഓടെ അറബികടലിൽ പടിഞ്ഞാറൻ കാറ്റ് പതിയെ ശക്തി പ്രാപിച്ചു തുടർന്നുള്ള ദിവസങ്ങളിൽ കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയുണ്ട്. കൂടാതെ എല്ലാ ജില്ലകളിലും വ്യാപകമായ മഴക്ക് സാധ്യത. ഇതിനിടയിൽ ബംഗാൾ ഉൾകടലിലും ന്യുന മർദ്ദ സാധ്യത നിലനിൽക്കുന്നുണ്ട്.
മലയോര മേഖലയിലും NH പോലെ പണി നടക്കുന്ന പരിസ്ഥിതി ലോല മേഖലകളിലും പ്രത്യേക ജാഗ്രതവേണം.
അതേസമയം തെക്കൻ അറബിക്കടൽ, മാലിദ്വീപ്, കന്യാകുമാരി മേഖല, ആൻഡമാൻ കടൽ, ആൻഡമാൻ ദ്വീപ്, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ എന്നിവയുടെ കൂടുതൽ ഭാഗങ്ങളിലും കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.
Tag: Cyclone over Tamil Nadu coast; more rain in northern districts
photo credit :Rajeevan Erikulam