Weather updates 14/12/23: നാലുദിവസം ഒമാനിൽ താപനില കുറയും
ഇന്നുമുതൽ നാലുദിവസത്തേക്ക് ഒമാനിലെ സുൽത്താനേറ്റിൽ താപനില കുറയുമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താപനിലയിൽ കുറവുണ്ടാകുമെന്നും വ്യാഴാഴ്ച വൈകുന്നേരം മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് സജീവമാകുമെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
അതിനാൽ തന്നെ ഡിസംബർ 17 ഞായർ വരെ, താപനിലയിൽ പ്രകടമായ ഇടിവ് ഉണ്ടായേക്കാം. വരണ്ട കാറ്റ് സജീവമായതിനാൽ യഥാർത്ഥ താപനിലയേക്കാൾ തണുപ്പ് അനുഭവപ്പെട്ടേക്കാം. ”ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു.
Your article helped me a lot, is there any more related content? Thanks!