Weather updates 10/12/24: വീണ്ടും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ് : വ്യാഴാഴ്ച 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്
കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇത് പ്രകാരം വ്യാഴാഴ്ച മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് imd. ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് വ്യാഴാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ വ്യാഴാഴ്ച യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യുന മർദ്ദം (Low Pressure Area) തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തി കൂടിയ ന്യുന മർദ്ദമായി (Well Marked Low Pressure Area) സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ശ്രീലങ്ക – തമിഴ് നാട് തീരത്തിന് സമീപത്തേക്കു നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ഓറഞ്ച് അലർട്ട്
12/12/2024 : ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
യെല്ലോ അലർട്ട്
12/12/2024: പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
13/12/2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കാസറഗോഡ്
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം ന്യൂനമർദ്ദം ശക്തിപ്പെട്ട് ഇന്ത്യയുടെ തീരത്തേക്ക് എത്തുന്നതോടെ കേരളത്തിലും തമിഴ്നാട്ടിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളിലെ ഫോർകാസ്റ്റിൽ metbeat weather പറഞ്ഞിരുന്നു.
ബുധനാഴ്ച മുതൽ തമിഴ്നാടിന്റെ കിഴക്കൻ തീരങ്ങളിൽ ന്യൂനമർദ്ദത്തെ തുടർന്ന് ശക്തമായ മഴ ലഭിക്കുമെന്ന് ഞങ്ങളുടെ സ്ഥാപകൻ Weatherman Kerala പറഞ്ഞു. വ്യാഴം, വെള്ളി ദിവസങ്ങളിൽ തമിഴ്നാടിന്റെ ഉൾപ്രദേശങ്ങളിലും മഴ സാധ്യതയുണ്ട്. തെക്കൻ തമിഴ്നാട്ടിലാണ് ഇത്തവണ കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്.
വെള്ളിയാഴ്ചയോടെ കേരളത്തിലും മഴയെത്തും. ശനിയാഴ്ച കേരളത്തിൽ മിക്ക ജില്ലകളിലും മഴ ലഭിക്കാൻ സാധ്യതയെന്നാണ് metbeat weather ന്റെ നിരീക്ഷണം. ഞായറാഴ്ചയും ഒറ്റപ്പെട്ട മഴയുണ്ടാകും. ബുധനാഴ്ച ന്യൂനമർദ്ദം തമിഴ്നാടിനോടും ശ്രീലങ്കയോടും ഏറെ അടുത്തു വരുന്നതുമൂലമാണ് തമിഴ്നാട്ടിലും കേരളത്തിലും മഴ ലഭിക്കുന്നത്.