മാറിമാറി വരുന്ന ചൂടും മഴയും : ചെങ്കണ്ണ് വ്യാപനം തടയാൻ വേണം കരുതൽ

ചെങ്കണ്ണ് വ്യാപനം തടയാൻ

പെട്ടെന്ന് മാറിമാറി വരുന്ന ചൂടും മഴയും കാരണം ചെങ്കണ്ണ് വ്യാപനം കൂടുന്നു. ചെങ്കണ്ണ് വ്യാപനം തടയാൻ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. കേരളത്തിൽ ആർദ്രത കൂടിനിന്ന ദിവസങ്ങൾ ആയിരുന്നു കഴിഞ്ഞ ദിവസങ്ങൾ. 100% വരെ ആർദ്രത രേഖപ്പെടുത്തിയിട്ടുണ്ട്. അന്തരീക്ഷത്തിൽ ഉള്ള ഈർപ്പത്തിന്റെ അളവ് കൂടുന്നതിനെയാണ് ആർദ്രത എന്ന് പറയുന്നത്. ഇത് ചെങ്കണ്ണ് ജലദോഷം തുടങ്ങി അസുഖങ്ങളൊക്കെ ഉണ്ടാവുന്നതിന് കാരണമാകുന്നു.

വരും ദിവസങ്ങളിൽ മഴയിൽ നിന്ന് ചൂടിലേക്ക് മാറും

ഗുജറാത്തിൽ നിന്ന് കാലവർഷം വിടവാങ്ങാൻ തുടങ്ങിയിരിക്കുന്നു. ഗുജറാത്ത് തീരത്തേക്ക് വടക്കു പടിഞ്ഞാറൻ വരണ്ട കാറ്റ് എത്തിത്തുടങ്ങി. ഇത് കേരളത്തിലെ കാലവർഷകാറ്റിന്റെ ശക്തികുറയുന്നത്തോടെ കേരളത്തിലേക്കും എത്തും. ഇതോടെ കേരളത്തിൽ ചൂട് കൂടുകയും ചെയ്യും. ഇങ്ങനെയുണ്ടാവുന്ന കാലാവസ്ഥ മാറ്റം കാരണം ചെങ്കണ്ണ് പോലുള്ള അസുഖങ്ങൾ പടർന്നു പിടിക്കും.

മാറിമാറി വരുന്ന ചൂടും മഴയും :ചെങ്കണ്ണ് വ്യാപനം തടയാൻ വേണം കരുതൽ
മാറിമാറി വരുന്ന ചൂടും മഴയും :ചെങ്കണ്ണ് വ്യാപനം തടയാൻ വേണം കരുതൽ

 

എന്താണ് ചെങ്കണ്ണ് രോഗം

സാധാരണയായി ചൂടുകാലത്ത് ഉണ്ടാകുന്ന ഒരു രോഗമാണ് ചെങ്കണ്ണ്. കണ്ണിന് ചുവപ്പ്, തടിപ്പ്, കണ്ണില്‍ നിന്ന് തുടരെ വെള്ളം വരല്‍ തുടങ്ങിയവയാണ് പ്രധാന ലക്ഷണം. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തില്‍ പടരുന്നതാണ് ചെങ്കണ്ണ്. തിരക്കേറിയ സ്ഥലങ്ങളില്‍ വ്യാപനസാധ്യത കൂടുതലാണ്. പലരും സ്വയം ചികിത്സ നടത്തിയാണ് ഈ രോഗത്തെ നേരിടുന്നത്. എന്നാല്‍, ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന അസുഖമാണ് ഇതെന്നാണ് നേത്രരോഗവിദഗ്ധര്‍ പറയുന്നത്.

ചൂടുകൂടുമ്പോൾ ഇത്തരം രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം?

കണ്ണിന്റെ മുന്നിലുള്ള നേര്‍ത്ത പാടയായ കണ്‍ജങ്‌ടൈവയില്‍ അണുബാധകൊണ്ടുണ്ടാകുന്ന രോഗമാണ് ചെങ്കണ്ണ്. ബാക്ടീരിയ, വൈറസ്, അലര്‍ജി തുടങ്ങിയവയാണ് രോഗകാരണം. ബാക്ടീരിയ, വൈറസ് എന്നിവ മൂലം ചെങ്കണ്ണ് ബാധിക്കാമെന്നതിനാൽ കൃത്യമായ ചികിത്സയ്ക്ക് നേത്രരോഗ വിദഗ്ധനെ സമീപിക്കാം.

ചെങ്കണ്ണ് വളരെപ്പെട്ടെന്ന് പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ചെങ്കണ്ണ് ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വ്യക്തി ശുചിത്വം ഏറെ പ്രധാനമാണ്. രോഗമുള്ള വ്യക്തി ഉപയോഗിക്കുന്ന ഓരോ സാധനത്തിലും രോഗാണു പടരാന്‍ സാധ്യതയുണ്ട്. ഈ പ്രതലങ്ങളില്‍ രോഗമില്ലാത്തയാള്‍ സ്പര്‍ശിച്ചാല്‍ അതുവഴി രോഗാണുക്കള്‍ കണ്ണിലെത്താന്‍ സാധ്യതയുണ്ട്. രോഗം ബാധിച്ച വ്യക്തികളില്‍ നിന്നും അകലം പാലിക്കണം.

ചെങ്കണ്ണ് വ്യാപനം തടയാൻ വേണം കരുതൽ
മാറിമാറി വരുന്ന ചൂടും മഴയും :ചെങ്കണ്ണ് വ്യാപനം തടയാൻ വേണം കരുതൽ

 

രോഗി ഉപയോഗിക്കുന്ന പേന, പേപ്പര്‍, പുസ്തകം, തൂവാല, സോപ്പ്, ടവ്വല്‍ മുതലയാവ മറ്റുള്ളവര്‍ ഉപയോഗിക്കാന്‍ പാടില്ല. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം. കൈ വൃത്തിയായി കഴുകുന്നതിന് മുമ്പ് കണ്ണിലോ മൂക്കിലോ വായിലോ ഒരു കാരണവാശാലും തൊടരുത്. വീട്ടില്‍ ചെങ്കണ്ണ് ബാധിച്ച വ്യക്തിയുണ്ടെങ്കില്‍ കുട്ടികള്‍ക്ക് രോഗം ബാധിക്കാതിരിക്കാന്‍ പ്രത്യേകം
ശ്രദ്ധിക്കണം.

കണ്ണിന് ആയാസമുണ്ടാകുന്ന ജോലികള്‍ ചെയ്യരുത്. ചികിത്സ തേടി വിശ്രമമെടുത്താല്‍ എത്രയും വേഗം ചെങ്കണ്ണ് ഭേദമാകുന്നതാണ്. സ്വയം ചികിത്സ മറ്റു പല അസുഖങ്ങള്‍ക്കും കാരണമാകും. ഡോക്ടറുടെ കണ്ട് നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം.

രോഗ ലക്ഷണങ്ങൾ

കണ്ണ് ചുവപ്പ് -അമിത കണ്ണുനീര്‍ -മഞ്ഞയോ വെള്ളയോ നിറത്തിലുള്ള പീള -കണ്ണിനുവേദന -പ്രകാശത്തില്‍ നോക്കാന്‍ ബുദ്ധിമുട്ട് -കണ്‍പോളകളില്‍ വീക്കം, ചൊറിച്ചില്‍, പഴുപ്പ്, -രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പഴുപ്പ് കാരണം കണ്ണ് തുറക്കാന്‍ പ്രയാസം എന്നിവയാണ് എന്നിവയാണ് ചെങ്കണ്ണിന്റെ ലക്ഷണം. സാധാരണ ഗതിയില്‍ 5 മുതല്‍ 7 ദിവസം വരെ ചെങ്കണ്ണ് നീണ്ടു നില്‍ക്കാം. രോഗം സങ്കീര്‍ണമായാല്‍ 21 ദിവസം വരേയും നീണ്ടുനില്‍ക്കാം.

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment