കനത്ത മഴ: ഇരുവഴിഞ്ഞി പുഴയിൽ മലവെള്ള പാച്ചില്‍, കേരളത്തിലെ നഗരപ്രദേശങ്ങളിൽ വെള്ളക്കെട്ട്

കനത്ത മഴ: ഇരുവഴിഞ്ഞി പുഴയിൽ മലവെള്ള പാച്ചില്‍, കേരളത്തിലെ നഗരപ്രദേശങ്ങളിൽ വെള്ളക്കെട്ട്

കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വെള്ളക്കെട്ടിൽ മുങ്ങി എറണാകുളം നഗരം. ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുകയാണ്. കളമശ്ശേരിയിൽ നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. തൃപ്പൂണിത്തറയിലും മരട് പേട്ട റോഡുകളിലും വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. വഴിയറിയാതെ വന്ന ഒരു വാഹനം വെള്ളക്കെട്ടിനെ തുടർന്ന് കാനയിൽ വീഴുകയും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു.

ഇടുക്കി, തൃശ്ശൂർ ജില്ലകളിലും മഴ ശക്തമാണ്. തൃശ്ശൂർ ജില്ലയിലും ഇടുക്കി ജില്ലയിലും റോഡുകളിൽ ഗതാഗത കുരുക്ക് രൂക്ഷമാണ്. പല പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. തൃശ്ശൂർ ജില്ലയിൽ അശ്വനി ജംഗ്ഷന് സമീപമുള്ള വീടുകളിൽ വെള്ളം കയറി. വീട്ടിൽ വെള്ളം കയറിയതോടെ വീടിനുള്ളിൽ കുടുങ്ങിയ വയോധികയെ പോലീസിന്റെ സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം മഴ ശക്തമായതിനാൽ വിനോദസഞ്ചാര കേന്ദ്രങ്ങളായ അതിരപ്പള്ളി വാഴച്ചാൽ എന്നിവ താൽക്കാലികമായി അടച്ചതായും അധികൃതർ. അലനല്ലൂർ മേഖലയിലെ പുഴ കരകവിഞ്ഞൊഴുകുന്നുണ്ട്.

അതേസമയം കോഴിക്കോടിന്റെ കിഴക്കൻ മേഖലകളിലും അതിശക്തമായ മഴ തുടരുകയാണ്. ഇരുവഴിഞ്ഞി പുഴയിൽ മലവെള്ള പാച്ചില്‍ ഉണ്ടായി. ജില്ലയിലെ മലയോരമേഖലകളിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പതങ്കയം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട മലപ്പുറം മഞ്ചേരി സ്വദേശി അലൻ അഷ്ഫറിനായുള്ള തിരച്ചിൽ തടസപ്പെട്ടിരിക്കുകയാണ്.

ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് imd. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ​കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.

metbeat news

Tag: Experience the impact of heavy rains in Kerala as we explore flooding in urban areas and the rising waters of the Iravazhinji River. Stay informed,Experience the impact of heavy rains in Kerala as we explore flooding in urban areas and the rising waters of the Iravazhinji River. Stay informed,

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.