weather 21/10/24: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; ദന ചുഴിക്കാറ്റ് മറ്റന്നാൾ രൂപം കൊള്ളും
ബംഗാൾ ഉൾക്കടലിൽ ഇന്നു പുലർച്ചയോടെ ന്യൂനമർദ്ദം രൂപപ്പെട്ടു. ന്യൂനമർദ്ദം അടുത്ത ദിവസങ്ങളിൽ ശക്തിപ്പെടുകയും ചുഴലിക്കറ്റാകാനും സാധ്യതയുണ്ട്. ഇന്നലത്തെ metbeatnews ൻ്റെ പോസ്റ്റിൽ ഇന്നലെ രാത്രിയോ ഇന്ന് പുലർച്ചെയോ ന്യൂനമർദം രൂപപ്പെട്ടേക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇന്ന് പുലർച്ചെ ന്യൂനർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു.
തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ആണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. കടൽ ഈ മേഖലയിൽ ചൂടുപിടിച്ച അവസ്ഥയായതിനാൽ പെട്ടെന്ന് ന്യുനമർദ്ദം ശക്തിപ്പെടുന്നതിനും ചുഴലിക്കാറ്റാകാനും കാരണമാകുമെന്ന് ഞങ്ങളുടെ വെതർമാൻ പറയുന്നു. ദന എന്ന പേരിലാണ് ചുഴലിക്കാറ്റ് അറിയപ്പെടുക. ഖത്തർ ആണ് ദന എന്ന പേര് നിർദേശിച്ചത്. ഉദാരത എന്നാണ് ഈ അറബി വാക്കിൻ്റെ അർഥം.
നാളെ ( ഒക്ടോബർ 22 ) ന് തന്നെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദം ആകും. തൊട്ടടുത്ത ദിവസം തന്നെ ചുഴലിക്കാറ്റാകുകയും ചെയ്യും.
ഒഡിഷയിൽ ഉൾപ്പെടെ കനത്ത മഴക്ക് ഇത് കാരണമാകും. മ്യാൻമർ ഭാഗത്ത് നിന്നാണ് കഴിഞ്ഞ ദിവസം ഒരു ചക്രവാത ചുഴി ബംഗാൾ ഉൾക്കടലിൽ എത്തിയത്. ഇത് വീണ്ടും ശക്തിപ്പെടുകയായിരുന്നു. തുടർന്നാണ് ന്യൂനമർദമായത്.
ഇന്ത്യൻ സമുദ്രങ്ങളിൽ നിലവിൽ ബംഗാൾ ഉൾക്കടലിന്റെ വടക്കൻ മേഖലയിലാണ് സമുദ്രോപരി താപനില (sea surface temperature – SST) കൂടി നിൽക്കുന്നത്. ഈ കാരണം കൊണ്ടാണ് ന്യൂനമർദ്ദം പെട്ടെന്ന് ശക്തിപ്പെടുകയും തുടർന്ന് ചുഴലിക്കാറ്റ് ആയി മാറുകയും ചെയ്യുന്നതെന്നാണ് Metbeat News ൻ്റെ നിരീക്ഷണം.
ബംഗാൾ – ബംഗ്ലാദേശ് അതിർത്തിയിൽ കരകയറുന്ന ചുഴലിക്കാറ്റ് ബംഗ്ലാദേശ് ഭാഗത്തേക്കാണ് നീങ്ങുക. വരും ദിവസങ്ങളിൽ ഒഡിഷ മുതൽ ബംഗാൾ വരെയുള്ള കിഴക്കൻ തീരദേശ സംസ്ഥാനങ്ങളിൽ കനത്ത മഴ ഉണ്ടാകും. ബംഗാൾ, അസം, ത്രിപുര, സംസ്ഥാനങ്ങളിൽ പ്രാദേശിക പ്രളയം (local Flood) സാധ്യത .
കേരളത്തിൽ മുൻ പ്രവചനത്തിന് വ്യത്യസ്തമായി ന്യൂനമർദത്തെ തുടർന്ന് ഇന്നും നാളെയും മഴ സാധ്യത. വടക്കൻ കേരളത്തിലും മധ്യ ജില്ലകളിലും മഴ ലഭിക്കും. തെക്കൻ കേരളത്തിലെ കോട്ടയം, പത്തനംതിട്ട, കൊല്ലം, ഇടുക്കി ജില്ലകളിൽ വൈകിട്ടും രാത്രിയും ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കണം. കിഴക്കൻ മേഖലയിൽ ഒറ്റപ്പെട്ട കനത്ത മഴയും മലവെള്ളപ്പാച്ചിലും പ്രതീക്ഷിക്കാം.
വടക്കൻ കേരളത്തിൽ ഇന്ന് പകൽ മേഘാവൃതം. ഉച്ചയ്ക്ക് ശേഷം കിഴക്കൻ മേഖലയിൽ ഒറ്റപ്പെട്ട മഴ സാധ്യത. ന്യൂനമർദം തീവ്രമായ ശേഷം കേരളത്തിലെ മഴ സാധ്യത കുറയും. കൂടുതൽ അപ്ഡേഷനുകൾക്ക് താഴെ കൊടുത്ത WhatsApp ചാനലിൽ ഫോളോ ചെയ്യുക.