വയനാട്ടില്‍ 24 മണിക്കൂറില്‍ ലഭിച്ചത് 37 സെ.മി വരെ മഴ, ഒന്‍പതിടത്ത് 30 സെ.മി കവിഞ്ഞു

വയനാട്ടില്‍ 24 മണിക്കൂറില്‍ ലഭിച്ചത് 37 സെ.മി വരെ മഴ, ഒന്‍പതിടത്ത് 30 സെ.മി കവിഞ്ഞു

കല്‍പ്പറ്റ: വയനാട് ജില്ലയിലെ ഒമ്പത് പ്രദേശങ്ങളില്‍ ഇന്ന് രാവിലെ 8.30 ന് അവസാനിച്ച 24 മണിക്കൂറിനിടെ പെയ്തത് 30 സെ.മി ലധികം മഴ. 21 സെ.മിലധികം പെയ്യുന്ന മഴ തീവ്ര മഴയായാണ് കണക്കാക്കുന്നത്. വയനാട് പുത്തുമലയില്‍ 24 മണിക്കൂറില്‍ 37.2 സെ.മി മഴയും 48 മണിക്കൂറില്‍ 57.2 സെ.മി ഉം മഴ ലഭിച്ചതായി ഹ്യൂംസ് സെന്റര്‍ ഫോര്‍ ഇക്കോളജി ആന്റ് വൈല്‍ഡ്‌ലൈഫ് ബയോളജി ( https://www.humecentre.in/) ന്റെ മഴ മാപിനികളില്‍ രേഖപ്പെടുത്തി.

മക്കിയാട്, ചെമ്പ്ര, സുഗന്ധഗിരി, ലക്കിഡി, ബാണാസുര കണ്‍ട്രോള്‍ ഷാഫ്റ്റ്, നിരവില്‍പ്പുഴ, പുത്തുമല, പെരിയ അയനിക്കല്‍, തെറ്റമല എന്നിവിടങ്ങളിലെ ഹ്യൂംസിന്റെ മഴമാപിനികളിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ 30 സെ.മിന് മുകളില്‍ മഴ രേഖപ്പെടുത്തിയത്. ഇതില്‍ തെറ്റമലയില്‍ മാത്രം 40.9 സെ.മി മഴയാണ് 24 മണിക്കൂറിനിടെ പെയ്തത്.

പലയിടങ്ങളിലും തൊട്ടു മുന്‍പത്തെ ദിവസത്തേക്കാള്‍ ഇരട്ടിയിലേറെ മഴയാണ് പെയ്തത്. അതായത് മേഘവിസ്‌ഫോടന സാധ്യത അറിയാന്‍ ഒരു മണിക്കൂറില്‍ എത്ര മഴ ലഭിച്ചെന്ന കണക്ക് ലഭിക്കണം. തിങ്കളാഴ്ച 11.5 സെ.മി മഴ മാത്രം പെയ്ത തെറ്റമലയില്‍ ചൊവ്വാഴ്ച മൂന്നര ഇരട്ടിയോളം മഴയാണ് പെയ്തത്.

കഴിഞ്ഞ അഞ്ചുദിവസത്തെ കണക്കുകള്‍ പരിശോധിച്ചാലും തെറ്റമലയില്‍ തന്നെയാണ് കൂടുതല്‍ മഴ പെയ്തത്. അഞ്ചുദിവസത്തിനിടെ 95.1 സെ.മി മഴയാണ് തെറ്റമലയില്‍ പെയ്തത്.

വയനാട്ടില്‍ നാല് ദിവസം ശക്തി കുറഞ്ഞു പെയ്ത മഴ കഴിഞ്ഞ ഒറ്റരാത്രി കൊണ്ടാണ് അതിതീവ്രമായത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ചൂരല്‍മലയില്‍ ഉരുള്‍പൊട്ടി ഇത്ര വലിയ ദുരന്തമുണ്ടാകാന്‍ കാരണവും ഇത്തരം തീവ്രമഴയാണ്.

മലപ്പുറം, പാലക്കാട് ജില്ലകളിലും ഇന്ന് രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ തീവ്ര മഴ ലഭിച്ചു.

Realized Rain fall for Today 8.30 AM 8.30
(24 Hours)
30.07 . 24
RG :The Rain Trackers Malappuram
വണ്ടൂര്‍ 280mm
ചാത്തല്ലൂര്‍ 196mm
അരീക്കോട് 205
മരുത. 128mm
കല്‍കുണ്ട് 118 m m
വട്ടംകുളം 264
മണ്ണാര്‍ക്കാട് 265
എടയൂര്‍ 186
വളാഞ്ചേരി 250
തിരൂര്‍ 195
പൊന്നാനി 286

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment