Wayanad landslide 01/08/24: പുഞ്ചിരിമട്ടത്ത് പരിശോധന തുടരുന്നു; മുഖ്യമന്ത്രി ഇന്ന് വയനാട്ടിൽ മാധ്യമങ്ങളെ കാണും

Wayanad landslide 01/08/24: പുഞ്ചിരിമട്ടത്ത് പരിശോധന തുടരുന്നു; മുഖ്യമന്ത്രി ഇന്ന് വയനാട്ടിൽ മാധ്യമങ്ങളെ കാണും

വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവരെ കണ്ടെത്താൻ പുഞ്ചിരിമട്ടത്തും മുണ്ടക്കൈയും പരിശോധന തുടരുകയാണ്. ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രമെന്ന് കരുതുന്ന പുഞ്ചിരിമട്ടത്ത് വീടുകളുടെ അവശിഷ്ടങ്ങൾ പോലും കാണാനില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. വലിയ ഉരുളൻ പാറകൾ മാത്രമാണ് ഈ പ്രദേശത്ത് കാണാൻ കഴിയുന്നത്.

പുഞ്ചിരിമട്ടത്ത് വീടുകൾ ഉണ്ടായിരുന്നുവെന്ന് കണക്കാക്കുന്ന പ്രദേശത്ത് നിന്ന് ഒരു ഓട്ടോറിക്ഷയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഓട്ടോറിക്ഷ പൂർണമായും മാറ്റാനും രക്ഷാപ്രവർത്തകർക്ക് പറ്റുന്നില്ല. പാറക്കെട്ടുകൾക്കുള്ളിൽ കുടുങ്ങിയ നിലയിലാണ് ഓട്ടോറിക്ഷ ഉള്ളത്. ഇതിനുള്ളിൽ മൃതദേഹം ഉണ്ടോയെന്നാണ് പരിശോധിക്കുന്നുണ്ട് . നിലവിൽ ഹിറ്റാച്ചി ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കിട്ടിയാൽ മാത്രമേ രക്ഷാപ്രവർത്തനം കാര്യക്ഷമമാകൂ എന്ന് രക്ഷാ പ്രവർത്തകർ . 

പുഞ്ചിരിമട്ടത്തിന് മുകളിലായുള്ള കോളനിയിലും താമസക്കാരുണ്ടായിരുന്നുവെന്ന് നാട്ടുകാരൻ പറയുന്നുണ്ട്. ഇവിടേക്കുള്ള യാത്ര ദുഷ്കരമായതിനാൽ പരിശോധന നടത്താൻ സാധിച്ചിട്ടില്ല. ഇന്നലെ തേയിലത്തോട്ടത്തിൽ അകപ്പെട്ട 17 പേരെ രക്ഷപ്പെടുത്തി. അതേസമയം, ബെയ്ലി പാലത്തിന് സമീപത്തും മൃതദേഹത്തിനായുള്ള തെരച്ചിൽ നടക്കുന്നുണ്ട്. അവിടെ കുഴിച്ചു നോക്കിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഇന്ന് മുണ്ടക്കൈ നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തി. അതിനിടെ, കള്ളാടി പുഴയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തിട്ടുണ്ട് . ഒരു പുരുഷൻ്റെ മൃതദേഹമാണ് ഇതെന്ന് സ്ഥിരീകരിച്ചു. ചൂരൽമല പാലം ഉണ്ടാക്കുന്നതിന് മീറ്ററുകൾക്ക് താഴെ നിന്നാണ് മൃതദേഹം കിട്ടിയത്. അതേസമയം, മുഖ്യമന്ത്രി ഇന്ന് വയനാട്ടിൽ. സർവകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണും.

 
വയനാട്ടിലേക്കുള്ള അനാവശ്യ യാത്രക്കാരെ ഈങ്ങാപ്പുഴയിൽ തടയുന്നു

വയനാട്ടിൽ രക്ഷാപ്രവർത്തനം നടക്കുന്ന സാഹചര്യത്തിൽ വയനാട്ടിലേക്ക് അത്യാവശ്യമല്ലാത്ത ഒരു വാഹനവും വിടില്ലെന്ന് ജില്ലാ ഭരണകൂടം. ദുരന്തനിവാരണ പ്രവർത്തനം തടസ്സമില്ലതെ നടത്തുന്നതിനും, സൈന്യത്തിൻ്റെയും, രക്ഷാപ്രവർത്തകരുടെയും വാഹനങ്ങൾ സുഗമമായി സഞ്ചരിക്കുന്നതിനും വേണ്ടിയാണ് ഈ നടപടി എന്നും അധികൃതർ .

ആശുപത്രി, എയർപ്പോർട്ട്, റയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർക്ക് എന്തെങ്കിലും തടസ്സമോ, ബുദ്ധിമുട്ടോ നേരിടുന്നുണ്ടെങ്കിൽ താമരശ്ശേരി ഡിവൈഎസ്‌പി പി.പ്രമോദിനെ നേരിട്ട് വിളിക്കാൻ പറ്റും . നമ്പർ:+91 94979 90122

ഈങ്ങാപ്പുഴയിൽ വാഹന പരിശോധന നടത്താൻ പോലീസ് ഉണ്ട്. വലിയ ചരക്ക് വാഹനങ്ങൾക്ക് ചുരം വഴി താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ഇത്തരം വാഹനങ്ങൾ വരുന്നത് പൂർണ്ണമായും ഒഴിവാക്കാൻ യാത്രക്കാർ ശ്രദ്ധിക്കുക.

Metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment