ഇടുക്കി അണക്കെട്ടിൽ ജലനിരപ്പുയരുന്നു: തുലാമഴ കൂടുതൽ ലഭിച്ചാൽ ഡാം തുറക്കേണ്ടി വരുമോ?
ഇടുക്കി അണക്കെട്ടിൽ ജലനിരപ്പുയരുന്നു. കഴിഞ്ഞവർഷത്തേക്കാൾ ഈ വർഷം (2024 )ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. വൃഷ്ടിപ്രദേശത്ത് പെയ്ത കനത്ത മഴയെ തുടർന്ന് ജൂൺ പകുതിയോടെ തന്നെ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു തുടങ്ങിയിരുന്നു. കഴിഞ്ഞവർഷം സെപ്റ്റംബർ 2ന് 29.07 ശതമാനം ആയിരുന്നു വെള്ളം എന്നാൽ ഇത്തവണ സെപ്റ്റംബർ 2 ആയപ്പോഴേക്കും 66.19% ആയി. തുലാമഴ കൂടി കൂടുതൽ ലഭിച്ചാൽ ഡാം തുറക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്.
ഇടുക്കി അണക്കെട്ടിൽ ഇന്ന് രാവിലെ രേഖപ്പെടുത്തിയ ജലനിരപ്പ് 2372.58 അടിയാണ്. ഇത് സംഭരണശേഷിയുടെ 67 ശതമാനമാണ്. കഴിഞ്ഞവർഷം ഇതേ ദിവസം ജലനിരപ്പ് 2328 അടി ആയിരുന്നു. അതായത് സംഭരണശേഷിയുടെ 29 ശതമാനം. കഴിഞ്ഞവർഷത്തേക്കാൾ ഇരട്ടിയിലധികം വെള്ളം നിലവിൽ അണക്കെട്ടിൽ സംഭരിച്ചിട്ടുണ്ട് ഈ വർഷം.
Photo credit : rajeevan erikkulam
സാധാരണ ഇടുക്കി അണക്കെട്ടിൽ കാലവർഷത്തിൽ 60 ശതമാനവും തുലാ വർഷത്തിൽ 30% ആണ് സംഭരിക്കാനുള്ളത് . ഈ സാഹചര്യം തുടരുകയാണെങ്കിൽ മഴ കൂടുതൽ ലഭിക്കുമ്പോൾ ഡാം തുറക്കേണ്ട സാഹചര്യം ആയിരിക്കും. കേരളത്തിലെ എല്ലാ ഡാമുകളിലുമായി നിലവിൽ 70% ത്തോളം വെള്ളമുണ്ട്. 4140.5 2 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് മൊത്തം ശേഷിയായി ഉള്ളത്. അതിൽ പകുതിയിൽ അധികവും ഇടുക്കി അണക്കെട്ടിൽ ആണ് സംഭരിക്കുക. ഇടുക്കിയിൽ മാത്രം 2190 ലക്ഷം യൂണിറ്റ് വെള്ളം ഉണ്ട്. 1457.4 0 8 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള വെള്ളം ഇടുക്കി അണക്കെട്ടിൽ ഇപ്പോൾ ശേഖരിച്ചിട്ടുണ്ട്. അങ്ങനെയാകുമ്പോൾ തുലാമഴ ശക്തമാകുമ്പോൾ ഡാം നിറയും.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page