വിലങ്ങാട് ഉരുള്‍പൊട്ടല്‍; കെഎസ്‌ഇബിക്ക് 7.87 കോടി രൂപയുടെ നഷ്ടം
കോഴിക്കോട് വിലങ്ങാടുണ്ടായ ഉരുള്‍പൊട്ടലില്‍ കെഎസ്‌ഇബിക്ക് 7.87 കോടി രൂപയുടെ നാശനഷ്ടം . വിലങ്ങാട് ചെറുകിട ജല വൈദ്യുത പദ്ധതിയടക്കം 6 വൈദ്യുത പദ്ധതികള്‍ക്കും നാശ നഷ്ടങ്ങളുണ്ടായതായി കെ.എസ്. ഇ.ബി .
വൈദ്യുതി ഉത്പാദനക്കുറവില്‍ മാത്രം രണ്ടേ മുക്കാല്‍ കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. വിലങ്ങാട് ചെറുകിട ജലവൈദ്യുത പദ്ധതിയുടെ തടയണ കല്ലും മണ്ണും നിറഞ്ഞ് നികന്നു പോയി. സംരക്ഷണ ഭിത്തി തകർന്നിട്ടുണ്ട് . പെൻസ്റ്റോക്ക് പൈപ്പിലേക്ക് വെള്ളമെത്തിക്കുന്ന കനാല്‍ മണ്ണും കല്ലും മരങ്ങളും നിറഞ്ഞ് മൂടിയിരിക്കുകയാണ്. ഇവിടെ മാത്രം രണ്ടര കോടിയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. പൂഴിത്തോട്, ചെമ്പുകടവ്, ഉറുമി, ചാത്തങ്കോട്ട്നട, കക്കയം പദ്ധതികളിലായി 36 ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടെന്നും കെഎസ്ഇബി. ഇതിന് പുറമെയാണ് ഉല്‍പാദന നഷ്ടം ഉണ്ടായിട്ടുള്ളത് .
വിലങ്ങാട് പൂർവ്വസ്ഥിതിയിലാകാൻ ഒരു മാസമെടുക്കുമെന്നാണ് കെഎസ്ഇബി വിലയിരുത്തല്‍. ഇങ്ങനെ മൂന്ന് കോടിയുടെ ഉല്‍പാദന കുറവുണ്ടാകും. പൂഴിത്തോടും ചെമ്പുകടവുമായി പ്രതീക്ഷിക്കുന്നത് 60 ലക്ഷത്തിന്റെ ഉത്പാദന കുറവാണ്. വൈദ്യുതി തൂണുകളും ട്രാൻസ്ഫോർമറുകളും തകർന്നതിലൂടെ 1.30 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. നല്ല മഴ ലഭിച്ചിരുന്ന സമയത്തെ വൈദ്യുതി ഉത്പാദനം തടസ്സപ്പെട്ടതാണ് മറ്റൊരു പ്രതിസന്ധി.
തകരാറിലായ വൈദ്യുതി ബന്ധം പുനരാരംഭിച്ചിട്ടുണ്ട്. നൂറോളം ജീവനക്കാര്‍ രാപ്പകല്‍ അധ്വാനിച്ച് നാല് കിലോമീറ്റര്‍ നീളത്തില്‍ പുതുതായി ലൈന്‍ നിർമ്മിച്ചും നാലു കിലോമീറ്ററോളം പ്രദേശത്ത് നിലവിലെ ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയുമാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag