കാലാവസ്ഥ വില്ലനായി; പച്ചക്കറി വില കുത്തനെ ഉയരുന്നു

കാലാവസ്ഥ വില്ലനായി; പച്ചക്കറി വില കുത്തനെ ഉയരുന്നു

കാലാവസ്ഥ വില്ലൻ ആയതോടെ തമിഴ്നാട്ടിൽ പച്ചക്കറി ഉൽപാദനം കുറഞ്ഞത് കേരളത്തിലേക്കുള്ള പച്ചക്കറി വരവിനെ കാര്യമായി ബാധിച്ചു. തമിഴ്നാട് അതിർത്തിയിലുള്ള പാലക്കാട് വേലന്താവളം മാര്‍ക്കറ്റില്‍ പച്ചക്കറി എത്തുന്നതിൽ 60 ശതമാനത്തോളം കുറവ് വന്നിട്ടുണ്ട്. ഇതോടെ പച്ചക്കറി വില വീണ്ടും ഉയരാൻ സാധ്യതയുണ്ട്. നേരത്തെ പടവലം 15 രൂപയായിരുന്നു വില ഇപ്പോളത് 25 രൂപയായി കൂടി.  25 രൂപ വിലയുണ്ടായിരുന്ന വഴുതനങ്ങ  40 രൂപയിലേക്ക് കടന്നു .  40 രൂപ വിലയുണ്ടായിരുന്ന കടച്ചക്കയുടെ നിലവിലെ വില 60 ൽ എത്തി. 25 രൂപ വിലയുണ്ടായിരുന്ന തക്കാളിയുടെ വില 60 ആയി കുതിച്ചു. 25 രൂപ വിലയുള്ള വെണ്ടക്ക് 45 രൂപയും, 30 രൂപ വിലയുള്ള പയറിന്  80 രൂപയുമായി.

southwest monsoon arrived at Maharashtra

സാധാരണ രാവിലെ വേലന്താവളം പച്ചക്കറി മാർക്കറ്റിൽ എത്തിയാൽ കാലുകുത്താൻ ഇടം ഉണ്ടാവില്ല. പച്ചക്കറി ചാക്കുകൾ കുന്നു കൂടി കിടക്കുന്നുണ്ടാകും. പക്ഷെ ഇപ്പോൾ ഈ ചന്ത കാലിയാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറി വരവ് പകുതിയിലേറെ കുറഞ്ഞതാണ് കാരണം. മഴ കുറവായതിനാൽ പച്ചക്കറി ഉല്‍പ്പാദനം കുറഞ്ഞതാണ് തിരിച്ചടി ഉണ്ടാവാനുള്ള കാരണം. ഇതോടെ തക്കാളി മുതലിങ്ങോട്ട് എല്ല പച്ചക്കറികൾക്കും വില കുത്തനെ ഉയർന്നു. ഈ അവസ്ഥ തുടരുകയാണെങ്കില്‍ വില ഇനിയും ഉയര്‍ന്നേക്കുമെന്ന് വ്യാപാരികള്‍.

പാലക്കാടന്‍ ഗ്രാമങ്ങളില്‍ നിന്നുള്ള പച്ചക്കറികളാണിപ്പോള്‍ വേലന്താവളം മാര്‍ക്കറ്റില്‍ കൂടുതലായി വരുന്നത്. എറണാകുളം , തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലേക്ക് ഏറ്റവും കൂടുതല്‍ പച്ചക്കറികള്‍ പോകുന്നത് വേലന്താവളം മാർക്കറ്റിൽ നിന്നാണ്. 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്ന വേലന്താവളം മാര്‍ക്കറ്റ് വീണ്ടും ഉഷാറാകണമെങ്കിൽ കാലാവസ്ഥ കനിയാതെ മറ്റു മാർഗ്ഗമില്ല.

metbeat news

Photo credit :Shutterstock

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

വാട്‌സ്ആപ്

ടെലഗ്രാം

വാട്‌സ്ആപ്പ് ചാനല്‍

Google News

Facebook Page

Weatherman Kerala Fb Page

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment