സൗത്ത് ഇന്ത്യൻ യു.എസ് ചേംബർ ഓഫ് കൊമേഴ്‌സ്: വ്യവസായ സംരംഭക സെമിനാർ നടത്തി

സൗത്ത് ഇന്ത്യൻ യു.എസ് ചേംബർ ഓഫ് കൊമേഴ്‌സ്: വ്യവസായ സംരംഭക സെമിനാർ നടത്തി

ജീമോൻ റാന്നി

ഹൂസ്റ്റൺ: സൗത്ത് ഇന്ത്യൻ യു.എസ് ചേംബർ ഓഫ് കൊമേഴ്‌സിന്റെ (SIUCC) ആഭിമുഖ്യത്തിൽ വ്യവസായ സംരംഭക സെമിനാർ നടത്തി. സംരംഭക പങ്കാളിത്തം കൊണ്ടും ഇൻഷുറൻസ് രംഗത്ത് ദീർഘവർഷങ്ങളുടെ അനുഭവ സമ്പത്തും പരിചയ സമ്പന്നനുമായ പ്രമുഖ ഇൻഷുറൻസ് ബ്രോക്കർ ജോർജ് ജോസഫിന്റെ ക്ലാസുകൾ ശ്രദ്ധേയമായി.

സംഘടനയുടെ കോർപറേറ്റ് ഓഫിസായ സ്റ്റാഫോഡിലുള്ള ചേംബർ ഹാളിലാണ് ബിസിനസ്സ് ഉടമകൾക്കുള്ള സെമിനാർ സംഘടിപ്പിച്ചത്.

ജൂൺ 9 ന് ഞായറാഴ്ച വൈകിട്ട് നടത്തിയ സെമിനാറിൽ ബിസിനസ് സംരംഭകരും ബിസിനസ് നടത്താൻ താല്പര്യവുമുള്ള 60 ഓളം പേർ പങ്കെടുത്തു. രണ്ടു മണിക്കൂർ നീണ്ടുനിന്ന സെമിനാറിൽ പങ്കെടുത്തവരുടെ എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകി ജോർജ്‌ സെമിനാറിന് മികവ് പകർന്നു.

ചേംബർ പ്രസിഡൻ്റ് സഖറിയ കോശി അധ്യക്ഷനായി. ജനങ്ങൾക്കു ഉപകാരപ്രദമായ നിരവധി പരിപാടികളാണ് ഈ വർഷവും ആവിഷ്കരിക്കുന്നതെന്ന് അദ്ദേഹം ആമുഖപ്രസംഗത്തിൽ പറഞ്ഞു. തുടർന്ന് സെമിനാറിൽ പങ്കെടുത്തവർ സ്വയം പരിചയപ്പെടുത്തി.

ബിസിനസ്സ് രൂപീകരണം, ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും തിരഞ്ഞെടുപ്പ്, പേര് തിരഞ്ഞെടുക്കലും രജിസ്ട്രേഷനും, ബിസിനസിൻ്റെയും രജിസ്ട്രേഷൻ്റെയും രൂപീകരണം. ഉടമസ്ഥാവകാശം, എസ് കോർപ്പറേഷൻ, എൽഎൽസി, സി കോർപ്പറേഷൻ, ഫെഡറൽ ഇഐഡിയും സ്റ്റേറ്റ് ഐഡിയും, ബിസിനസ്സ് നടത്തിപ്പ്, മൂലധനവും ബിസിനസ് ലോണും, ബാങ്ക് വായ്പ, നികുതിയിളവ്, നികുതി മാറ്റിവെച്ച ബിസിനസ്സ് ചെലവുകൾ, ബിസിനസ് ഇൻഷുറൻസ് പ്ലാനുകൾ, ബിസിനസ് ഓണേഴ്‌സ് ലയബിലിറ്റി ഇൻഷുറൻസ് പ്ലാനുകൾ,.എംപ്ലോയി ഗ്രൂപ്പ് ബെനഫിറ്റ് പ്ലാനുകൾ, പ്രധാന ജീവനക്കാരുടെ ആനുകൂല്യ പദ്ധതികൾ, ഗ്രൂപ്പ് ലൈഫ്, ഗ്രൂപ്പ് ഡിസെബിലിറ്റി, ഗ്രൂപ്പ് LTC പ്ലാനുകൾ 401(k) പ്ലാനുകൾ, ആദായ നികുതി, ഇൻഷുറൻസ്, നിയമ പ്രശ്നങ്ങൾ, ബിസിനസ്സ് ഉടമകൾക്കുള്ള പദ്ധതികൾ, ബിസിനസ്സ് ഉടമകളുടെ ആനുകൂല്യ പദ്ധതികൾ എക്സിക്യൂട്ടീവ് ബെനിഫിറ്റ് പ്ലാനുകൾ, ലൈഫ്, ഡിസെബിലിറ്റി, എൽടിസി പ്ലാനുകൾ. തുടങ്ങി നിരവധി വിഷയങ്ങൾ സെമിനാറിൽ ചർച്ച ചെയ്യപ്പെട്ടു.

ചേംബർ ഓഫ് കോമേഴ്‌സ് സെക്രട്ടറി ജിജി ഓലിയ്ക്കൻ നന്ദി പ്രകാശിപ്പിച്ചു. ഡിന്നറോടു കൂടി സെമിനാർ സമാപിച്ചു.

metbeat news

യു.എസ് മലയാളി വാർത്തകൾ അറിയാൻ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Global Malayali FB Group

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Content editor in Metbeat News International Desk. Also, Career and Educational content writer. She Has Master Degree in English from Calicut university. 5-year experience in Journalism Field

Leave a Comment