Uae weather updates 24/08/24: മഴയിൽ പല സ്ഥലങ്ങളിലും ആലിപ്പഴ വർഷം
യുഎഇയിൽ പലസ്ഥലങ്ങളിലും ആലിപ്പഴ വർഷമുണ്ടായി. ഇന്നലെയാണ് കനത്ത മഴയോടൊപ്പം ആലിപ്പഴ വർഷം ഉണ്ടായത്. അബുദബിയിലെ ചില സ്ഥലങ്ങൾ, അൽ ഐൻ, റാസൽഖൈമ എന്നിവിടങ്ങളിലാണ് മഴയും ആലിപ്പഴ വർഷവുമുണ്ടായതെന്ന് കാലാവസ്ഥ വകുപ്പ്. മഴ ലഭിച്ചത് വേനൽചൂടിൽ നിന്ന് താമസക്കാർക്ക് അല്പം ആശ്വാസമായി.
അൽ ഐനിലുടനീളം കാലാവസ്ഥ പ്രതികൂലമായതിനാൽ അബൂദബി മീഡിയ ഓഫീസ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പരിഷ്‌കരിച്ച വേഗ പരിധികൾ പാലിക്കാനും താഴ്‌വരകൾ ഒഴിവാക്കാനും പ്രഥമ ശുശ്രൂഷ കിറ്റുകൾ നൽകാനും പൊതുജനങ്ങളോട് അബൂദബി മീഡിയ ഓഫീസ് എക്‌സിൽ കുറച്ചു. മഴ മൂലം വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും വേഗ പരിധികൾ പാലിക്കണമെന്നും അബൂദബി പൊലിസ് .
അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ചില പ്രദേശങ്ങളിൽ ഉച്ചയ്ക്ക് ശേഷം ആരംഭിക്കുന്ന മഴ ഞായറാഴ്ച വരെ തുടർന്നേക്കും എന്ന് മുന്നറിയിപ്പുണ്ട്. എമിറേറ്റ്‌സിന്റെ കിഴക്കൻ, തെക്ക് ഭാഗങ്ങളിലാണ് കൂടുതലായി ഇന്ന് ചാറ്റൽമഴയ്ക്ക് സാധ്യതയുള്ളതെന്ന് കാലാവസ്ഥ വകുപ്പ്. 15 മുതൽ 30 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. ചില സമയങ്ങളിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നും പൊടിക്കാറ്റിനും സാധ്യത എന്നും കാലാവസ്ഥ വകുപ്പ്.