യുഎഇയിൽ ഇന്നും നാളെയും മേഘാവൃതമാകും; ഫുജൈറയിൽ കനത്ത മഴക്ക് സാധ്യത
യുഎഇയിൽ ഞായർ തിങ്കൾ ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ(NCM) നിരീക്ഷണ കേന്ദ്രം.ഷാർജ, അജ്മാൻ, ദുബായ്, ഉമ്മുൽഖുവൈനിലെ ചില പ്രദേശങ്ങൾ, റാസൽഖൈമ എന്നിവിടങ്ങളിൽ ഇടത്തരം മഴയായിരിക്കും ലഭിക്കുക. എന്നാൽ ഫുജെെറയിൽ കനത്ത മഴക്കാണ് സാധ്യത. മഴയ്ക്കൊപ്പം ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്.ഫുജെെറയിലെ വടക്ക്, കിഴക്ക്, തീരപ്രദേശങ്ങളിലാണ് കനത്ത മഴ ലഭിക്കുക. കൂടാതെ വലിയ കാറ്റിനും സാധ്യതയുണ്ട്. രാജ്യത്തിന്റെ മിക്ക സ്ഥലങ്ങളിലും തണുപ്പായിരിക്കും വരും ദിവസങ്ങളിൽ അനുഭവപ്പെടുന്നത്. അറേബ്യൻ കടലും, ഒമാൻ കടലും പ്രക്ഷുബ്ധമായിരിക്കും എന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
ഇന്ന് വെെകുന്നേരത്തോടെ മഴ പെയ്തു തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണം. വെള്ളപ്പൊക്ക സാധ്യതയുള്ള വാദികൾ മുറിച്ചുകടക്കരുത്. മഴ ലഭിക്കുന്നതോടെ യുഎഇയിലെ താപനില കുറയും. താഴ്‌വരകളിലും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രതപാലിക്കണം. ശനിയാഴ്ച രാജ്യത്തിന്‍റെ പല ഭാഗങ്ങിലും താപനില വർധിച്ചിരുന്നു. ഇന്നലെ വെെകുന്നേരും ദുബായ് അടക്കമുള്ള നഗരങ്ങളിൽ മൂടൽ മഞ്ഞ് അനുഭവപ്പെട്ടിരുന്നു. മൂടൽമഞ്ഞും പൊടിക്കാറ്റും വലിയ അപകടങ്ങൾ ഉണ്ടാക്കും. അപകടങ്ങൾ ഒഴിവാക്കാൻ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം യുഎഇയിൽ കഴിഞ്ഞ ആഴ്ചയും കനത്ത മഴ ലഭിച്ചിരുന്നു. ഇതേ തുടർന്ന്ര ഗത്തിൽ വലിയ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. പിന്നീട് മുൻസിപാലിറ്റി വാഹനങ്ങൾ വന്നു വെള്ളം നീക്കം ചെയ്യുകയായിരുന്നു. ഫെബ്രുവരി 11 മുതൽ 15 വരെ യു.എ.ഇ 27 ക്ലൗഡ് സീഡിങ് ഓപറേഷനുകൾ നടത്തിയതും രാജ്യത്തെ മഴ വർധിക്കാൻ സഹായിച്ചിരുന്നു.
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.