യുഎഇ നിവാസികൾക്ക് ചൊവ്വാഴ്ച രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മേഘാവൃതമായ ആകാശവും മഴയും പ്രതീക്ഷിക്കാം. അബുദാബിയുടെ ചില ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു.
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അനുസരിച്ച് ദ്വീപുകളിലും ചില തീരപ്രദേശങ്ങളിലും വടക്കൻ, കിഴക്കൻ പ്രദേശങ്ങളിലും മിതമായ മഴയ്ക്ക് സാധ്യതയുണ്ട്. സംവഹന മേഘങ്ങളുടെ രൂപീകരണത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി എൻസിഎം യെല്ലോ വെതർ അലേർട്ടുകളും നൽകിയിട്ടുണ്ട്.
പൊടി അലർജിയുള്ളവർ ശ്രദ്ധിക്കുക,നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകിയതുപോലെ ചിലപ്പോൾ മണിക്കൂറിൽ 35 കിലോമീറ്റർ വേഗതയിൽ, പൊടിയും മണലും വീശാൻ ഇടയാക്കും. രാജ്യത്തെ ഏറ്റവും കൂടിയ താപനില 31-36 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 12-16 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
തീരപ്രദേശങ്ങളിൽ ഉയർന്ന താപനില 30-35 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 21-26 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
തീരപ്രദേശങ്ങളിൽ ഈർപ്പം 60-80 ശതമാനം വരെ മിതമായതായിരിക്കും, അതേസമയം, പർവതപ്രദേശങ്ങളിൽ ഇത് 40-60 ശതമാനം ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
രാത്രിയിലും ബുധനാഴ്ച രാവിലെയും ആപേക്ഷിക ആർദ്രത വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു, പ്രത്യേകിച്ച് തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും, മൂടൽമഞ്ഞ് രൂപപ്പെടുന്നതിന് കാരണമാകുന്നു.