Uae weather 25/12/24: അബുദാബിയിൽ മൂടൽമഞ്ഞ് മുന്നറിയിപ്പ്, യുഎഇയിലുടനീളം സുഖകരമായ കാലാവസ്ഥ

Uae weather 25/12/24: അബുദാബിയിൽ മൂടൽമഞ്ഞ് മുന്നറിയിപ്പ്, യുഎഇയിലുടനീളം സുഖകരമായ കാലാവസ്ഥ

നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) റെഡ്, യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു.

അൽ ഗുവൈഫത്തിലെ (അൽ ദഫ്ര മേഖല) മദീനത്ത് സായിദിൽ ഇന്ന് രാവിലെ ഇടതൂർന്ന മൂടൽമഞ്ഞ് റിപ്പോർട്ട് ചെയ്യപ്പെട്ടു.

അബുദാബി പോലീസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു സുരക്ഷാ മുന്നറിയിപ്പ് ഇങ്ങനെ : “മഞ്ഞുള്ള സമയത്ത്, അബുദാബി റോഡുകളിലെ പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്ററായി കുറയുന്നു, കൂടാതെ വാഹനമോടിക്കുന്നവരോട് അവരുടെയും മറ്റുള്ളവരുടെയും സുരക്ഷയ്ക്കായി ഈ പരിധി പാലിക്കാൻ അഭ്യർത്ഥിക്കുന്നു. “

അബുദാബി റോഡുകളിൽ വാഹനമോടിക്കുന്നവർ ഇന്ന് കൂടുതൽ ജാഗ്രത പാലിക്കണം. ചിലയിടങ്ങളിൽ രാവിലെ 9 മണി വരെ കനത്ത മൂടൽ മഞ്ഞിന് സാധ്യതയുണ്ടെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്.

നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രകാരം, രാജ്യത്തുടനീളമുള്ള കാലാവസ്ഥ ചില കിഴക്കൻ, വടക്കൻ, തീരപ്രദേശങ്ങളിൽ ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

രാജ്യത്തെ ഉയർന്ന താപനില 24 മുതൽ 28 ഡിഗ്രി സെൽഷ്യസിനുമിടയിലും താഴ്ന്ന താപനില ശരാശരി 8 മുതൽ 14 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

തീരപ്രദേശങ്ങളിൽ ശരാശരി താപനില 23 മുതൽ 27 ഡിഗ്രി സെൽഷ്യസും യു എ ഇയിലെ പർവതപ്രദേശങ്ങളിൽ 6 മുതൽ 11 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

തീരപ്രദേശങ്ങളിൽ ഈർപ്പം 65 മുതൽ 90 ശതമാനം വരെ മിതമായിരിക്കും, അതേസമയം, പർവതപ്രദേശങ്ങളിൽ ഇത് 55 മുതൽ 75 ശതമാനം വരെയാകുമെന്ന് പ്രതീക്ഷിക്കുന്നു.

രാത്രിയിലും വ്യാഴാഴ്ച രാവിലെയും പ്രത്യേകിച്ച് തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും ആപേക്ഷിക ആർദ്രത വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എൻസിഎം അറിയിച്ചു.

അറബിക്കടലിലും ഒമാൻ കടലിലും കടൽ നേരിയതോ മിതമായതോ ആയിരിക്കും.

metbeat news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.