Uae weather 24/10/24: ഇന്ന് മഴയ്ക്ക് സാധ്യത മേഘാവൃതമായ ആകാശം
ഇന്നലെ യുഎഇയുടെ ചില ഭാഗങ്ങളിൽ ചുഴലിക്കാറ്റ് പോലെയുള്ള ‘ഡസ്റ്റ് ഡെവിൾ’ കാറ്റും ഇടിമിന്നലും അനുഭവപ്പെട്ടിരുന്നു. ഇന്നും ചില പ്രദേശങ്ങളിൽ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനമനുസരിച്ച്, ഈ പ്രദേശങ്ങളിലെ സംവഹന മേഘങ്ങളുടെ രൂപീകരണം കാരണം കിഴക്ക്, പടിഞ്ഞാറൻ മേഖലകളിലേക്ക് മഴ പ്രതീക്ഷിക്കുന്നു. ഈ വാരാന്ത്യത്തിൽ പ്രതീക്ഷിച്ച മഴയും താപനില നേരത്തെ ncm പറഞ്ഞിട്ടുണ്ടായിരുന്നു.
വ്യാഴാഴ്ചത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും പടിഞ്ഞാറൻ ഭാഗങ്ങൾ രാത്രി മേഘാവൃതമായി മാറുമെന്നും എൻസിഎം പ്രവചിച്ചു.
ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും രാത്രിയിലും വെള്ളിയാഴ്ച രാവിലെയും അന്തരീക്ഷം ഈർപ്പമുള്ളതാകാൻ സാധ്യതയുണ്ട്. നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യത. ഇത് പകൽ സമയത്ത് പൊടിക്കാറ്റ് വീശുന്നതിനും കാരണമാകുന്നു.
അറേബ്യൻ ഗൾഫിൽ കടൽ നേരിയതോ ഒമാൻ കടലിൽ നേരിയതോതിൽ മിതമായതോ ആയിരിക്കും.
രാജ്യത്തിൻ്റെ പർവതപ്രദേശങ്ങളിൽ താപനില 19 ഡിഗ്രി സെൽഷ്യസിലേക്ക് താഴുകയും ആന്തരിക പ്രദേശങ്ങളിൽ 41 ഡിഗ്രി സെൽഷ്യസിൽ എത്തുകയും ചെയ്യും.
യുഎഇയുടെ പർവതപ്രദേശങ്ങളിൽ ഹ്യുമിഡിറ്റിയുടെ അളവ് കുറഞ്ഞത് 15 ശതമാനത്തിലും തീരപ്രദേശങ്ങളിൽ ഉയർന്നത് 90 ശതമാനത്തിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.