Uae weather 22/10/24: മഴ സാധ്യത, രാവിലെ കനത്ത മൂടൽ മഞ്ഞും

Uae weather 22/10/24: മഴ സാധ്യത, രാവിലെ കനത്ത മൂടൽ മഞ്ഞും

യുഎഇയില്‍ ഇന്ന് പല ഭാഗങ്ങളിലും മഴയ്ക്ക് സാധ്യതയെന്ന് ncm. രാവിലെ രാജ്യത്ത് മൂടല്‍മഞ്ഞിന്‍റെ സാധ്യത കണക്കിലെടുത്ത് റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. 

രാവിലെ 9 മണി വരെ ദൂരക്കാഴ്ചയെ ബാധിക്കുന്ന തരത്തില്‍ മൂടല്‍മഞ്ഞ് അനുഭവപ്പെടുമെന്നാണ് ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നത്. ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു . മാറിവരുന്ന വേഗപരിധികള്‍ പാലിക്കണമെന്നും നിര്‍ദ്ദേശം നല്‍കി. 

അതേസമയം ചില റോഡുകളില്‍ വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററാക്കി.

അബുദാബി അല്‍ ഐന്‍ (അല്‍ ഖതാം-റസീന്‍)

അബുദാബി അല്‍ ഐന്‍ (അല്‍ വാത്ബ-അല്‍ ഫായ)

അബുദാബി സ്വെയ്ഹാന്‍ റോഡ് (സിവില്‍ ഡിഫന്‍സ് റൗണ്ടബൗട്ട്-സ്വെയ്ഹാന്‍ റൗണ്ടബൗട്ട്)

അബുദാബി അല്‍ ഐന്‍ (റുമാ-അല്‍ ഖാസ്ന)

ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡ് (കിസാദ്-സെയ്ഹ് അല്‍ സെദിര)

അല്‍ താഫ് റോഡ് (സ്വെയ്ഹാന്‍ റൗണ്ടബൗട്ട് – അല്‍ സാദ്)

സ്വെയ്ഹാന്‍ റോഡ് (നാഹില്‍-അബുദാബി)

അല്‍ താഫ് റോഡ് (അല്‍ സാദ് – അല്‍ അജ്ബാന്‍) എന്നീ റോഡുകളിലാണ് വേഗപരിധി മാറ്റിയിട്ടുള്ളത്. ചില കിഴക്ക്, തെക്ക് പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യതയും ncm പ്രവചിക്കുന്നു.

Metbeat news

വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാൻ

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment