Uae weather 10/03/25: വസന്തം വരുന്നു ; ചൊവ്വാഴ്ച യുഎഇയിൽ പകലും രാത്രിയും തുല്യം
യുഎഇയിലെ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ ഇന്നത്തെ ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഈ ആഴ്ചയുടെ തുടക്കത്തിൽ മഴ പെയ്യാൻ സാധ്യത.
കാലാവസ്ഥാ റിപ്പോർട്ട് അനുസരിച്ച്, ചില പടിഞ്ഞാറൻ പ്രദേശങ്ങളിലും ദ്വീപുകളിലും കാലാവസ്ഥ മേഘാവൃതമോ ഭാഗികമായി മേഘാവൃതമോ ആയിരിക്കും. ചിലപ്പോഴൊക്കെ പൊടിപടലങ്ങൾ നിറഞ്ഞതായിരിക്കും. താപനിലയിൽ കുറവുണ്ടാകാനും പ്രത്യേകിച്ച് പടിഞ്ഞാറൻ മേഖലയിൽ മഴ പെയ്യാനും സാധ്യതയുണ്ട്. നേരിയതോ മിതമായതോ ആയ കാറ്റും പ്രതീക്ഷിക്കുന്നു.
അടുത്ത കുറച്ച് ദിവസങ്ങളിൽ ഈ കാലാവസ്ഥ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ബുധനാഴ്ച വരെ നേരിയതോ മിതമായതോ ആയ മഴ തുടരാനും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും താപനിലയിൽ ക്രമേണ കുറവുണ്ടാകാനും സാധ്യതയുണ്ട്.
രാജ്യത്ത് ഇതിനകം തന്നെ മഴ ആരംഭിക്കാൻ സാധ്യതയുണ്ട്. ഇന്ന് രാവിലെ അൽ ദഫ്രയിലെ അൽ സില/അൽ ഗുവൈഫത്ത് മേഖലയിലും അൽ റുവൈസിലും അൽ ദഫ്രയിലും നേരിയ മഴ രേഖപ്പെടുത്തി.
അൽ ദഫ്ര മേഖലയിലെ നിരവധി പ്രദേശങ്ങളിലും അബുദാബിയിലെ നിരവധി ദ്വീപുകളിലും വാരാന്ത്യത്തിൽ നേരിയ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ ഡാൽമ ദ്വീപ്, സർ ബാനി യാസ് ദ്വീപ് ദിയ്ന ദ്വീപ്, അർസാന ദ്വീപ് എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്നു.
വസന്തം വരുന്നു…
വസന്തകാലത്തിന് തുടക്കമാവുന്നു. കാലാവസ്ഥയിലെ മാറ്റത്തിന്റെ ആദ്യ അടയാമായി ചൊവ്വാഴ്ച യുഎഇയിൽ പകലും രാത്രിയും തുല്യമായിരിക്കും. സൂര്യോദയം മുതൽ സൂര്യാസ്തമയം വരെയും സൂര്യാസ്തമയം മുതൽ സൂര്യോദയം വരെയും കൃത്യമായി 12 മണിക്കൂർ ആയിരിക്കുമെന്ന് എമിറേറ്റ്സ് ജ്യോതിശാസ്ത്ര സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ-ജർവാൻ പറയുന്നു. ഇതിനെത്തുടർന്ന്, പകൽ വെളിച്ചം വർദ്ധിക്കാൻ തുടങ്ങും, ഇത് മാർച്ചിൽ വസന്തകാലത്തിന്റെ വരവിലേക്ക് നയിക്കും.
മഴ പെയ്യുമ്പോൾ…
പൊതുവേ മഴക്കാലത്ത്, ബാധിത പ്രദേശങ്ങളിലെ റോഡുകളിൽ വാഹനമോടിക്കുന്നവർ സുരക്ഷിതരായിരിക്കണമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി നിർദ്ദേശിക്കുന്നു. ദൃശ്യപരത കുറയുമ്പോൾ ലോ-ബീം ഹെഡ്ലൈറ്റുകൾ ഓണാക്കുക, ഔദ്യോഗിക ചാനലുകൾ വഴി പ്രവചനങ്ങൾ അറിയുക.