എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ക്യാബിന്‍ ക്രൂ ഇപ്പോള്‍ അപേക്ഷിക്കാം

UAE Jobs: Join the Emirates Airlines cabin crew team

ദുബൈ: ലോക പ്രശസ്ത വിമാനക്കമ്പനികളിലൊന്നായ Emirates Airlines എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ക്യാബിന്‍ ക്രൂ ജോലികള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കമ്പനിയാണ് ജോലി ഒഴിവുകള്‍ അപ്‌ഡേറ്റ് ചെയ്തത്. യോഗ്യരായവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ലോകം ചുറ്റിസഞ്ചരിക്കണമെന്ന ആഗ്രഹം ഉണ്ടെങ്കില്‍ നിങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള സുവര്‍ണാവസരമാണിത്.

അപേക്ഷകര്‍ക്ക് എമിറേറ്റ്‌സ് ഗ്രൂപ്പ് കരിയര്‍ വെബ്‌സൈറ്റ് വഴി അവരുടെ റെസ്യൂമെകള്‍ സമര്‍പ്പിക്കാമെന്ന് സോഷ്യല്‍ മീഡിയ ചാനലുകളില്‍ പങ്കുവച്ച സന്ദേശത്തില്‍ എമിറേറ്റ്‌സ് വ്യക്തമാക്കി.

ആര്‍ക്കൊക്കെ അപേക്ഷിക്കാം?

1) 21 വയസ്സോ അതില്‍ കൂടുതലോ ആയിരിക്കണം
2) കുറഞ്ഞത് 160 സെ.മീ ഉയരവും 212 സെ.മീ ഉയരത്തില്‍ എത്താനും കഴിയണം
3) ഇംഗ്ലീഷില്‍ സംസാരിക്കാനും എഴുതാനും പ്രാവീണ്യം ഉണ്ടായിരിക്കണം (അധിക ഭാഷകള്‍ അറിയുന്നത് നേട്ടമായി പരിഗണിക്കും)
4) ഹോസ്പിറ്റാലിറ്റി അല്ലെങ്കില്‍ ഉപഭോക്തൃ സേവന മേഖലയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയം
5) കുറഞ്ഞത് ഹൈസ്‌കൂള്‍ ഡിപ്ലോമ (12ാം ക്ലാസ്)
6) യൂണിഫോമില്‍ ദൃശ്യമാകുന്ന വിധത്തില്‍ ടാറ്റൂകള്‍ ദേഹത്ത് ഉണ്ടായിരിക്കരുത്
7) യു.എ.ഇയുടെ എംപ്ലോയ്‌മെന്റ് വിസ ആവശ്യകതകള്‍ പാലിക്കണം.

നിങ്ങളുടെ ജോലി എന്താണ്?

എമിറേറ്റ്‌സിന്റെ മുഖമായ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ ഉയര്‍ന്ന സുരക്ഷയും സേവന നിലവാരവും ഉറപ്പാക്കണം. സുരക്ഷാ പ്രോട്ടോക്കോളുകള്‍ കൈകാര്യം ചെയ്യുന്നത് മുതല്‍ മികച്ച ഉപഭോക്തൃ സേവനം നല്‍കുന്നത് വരെയുള്ള കാര്യങ്ങളില്‍ ക്രൂ അംഗങ്ങള്‍ക്ക് എമിറേറ്റ്‌സ് പരിശീലനം നല്‍കും.

എങ്ങനെ അപേക്ഷിക്കാം?

തത്പരരായ ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ദുബൈയിലും തെരഞ്ഞെടുത്ത അന്താരാഷ്ട്ര നഗരങ്ങളിലും പ്രതിവാര റിക്രൂട്ട്‌മെന്റ് ഇവന്റുകള്‍ നടക്കുന്നുണ്ട്. ഇന്റര്‍വ്യൂ കഴിഞ്ഞു ചുരുക്കപ്പട്ടികയില്‍ എത്തുന്നവരെ കമ്പനി ഈ വിവരം അറിയിക്കും.

ശമ്പളവും ആനുകൂല്യങ്ങളും

എമിറേറ്റ്‌സ് മത്സരാധിഷ്ഠിതവും നികുതി രഹിതവുമായ ശമ്പള പാക്കേജ് വാഗ്ദാനം ചെയ്യുന്നു:

  • അടിസ്ഥാന ശമ്പളം: പ്രതിമാസം 4,430 ദിര്‍ഹം
  • ഫ്‌ലൈയിംഗ് പേ: മണിക്കൂറിന് 63.75 ദിര്‍ഹം (80-100 മണിക്കൂര്‍/മാസം അടിസ്ഥാനമാക്കി)
  • ശരാശരി മാസ വരുമാനം: 10,170 ദിര്‍ഹം (2,770 ഡോളര്‍)
  • ലേ ഓവറുകളില്‍ ഹോട്ടല്‍ താമസം, വിമാനത്താവളത്തിലേക്കും തിരികെയും ഗതാഗതം, അന്താരാഷ്ട്ര ഭക്ഷണ അലവന്‍സ് എന്നിവ ഉള്‍പ്പെടുന്നു.

അപേക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍

ഇംഗ്ലീഷില്‍ ഒരു സമീപകാല CV
ഒരു പുതിയ ഫോട്ടോ

APPLY NOW

ഗള്‍ഫ് തൊഴില്‍ വാര്‍ത്തകള്‍ക്ക് താഴെ കാണുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചേരുക.

Whatsaap Group Link

English Summary : Join the Emirates Airlines cabin crew team! Apply now to embark on an exciting career in aviation and explore the world with us

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Femi Resmin is a multifaceted professional with a diverse educational and career background holds a Bachelor of Arts in English from Calicut University and a Bachelor of Education.She applies her extensive knowledge of the English language and analytical skills in her role as a content writer for weather reporting, delivering precise and informative content to a broad audience.