യുഎഇ ഇനി തണുപ്പിലേക്ക്; സുഹൈൽ നക്ഷത്രം പ്രത്യക്ഷപ്പെടാൻ ഇനി ദിവസങ്ങൾ മാത്രം
യുഎഇയിൽ കനത്ത ചൂട് അവസാനിക്കുന്നതിൻറെ അടയാളമായി വിലയിരുത്തപ്പെടുന്ന ‘സുഹൈൽ’ നക്ഷത്രം രണ്ടാഴ്ചക്കകം പ്രത്യക്ഷപ്പെടാൻ സാധ്യത. ആഗസ്റ്റ് 24ന് സുഹൈൽ പ്രത്യക്ഷപ്പെടുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹീം അൽ ജർവാൻ . സുഹൈൽ പ്രത്യക്ഷപ്പെട്ട ശേഷം മേഖലയിൽ ഏകദേശം 40 ദിവസത്തെ ‘സുഫ്രിയ’ എന്നറിയപ്പെടുന്ന പരിവർത്തന കാലാവസ്ഥ ആയിരിക്കും.
പരമ്പരാഗതമായി അറബ് സമൂഹം കാലാവസ്ഥ മാറ്റത്തിൻറെ ചിഹ്നമായാണ് സുഹൈൽ നക്ഷത്രം ഉദിക്കുന്നതിനെ കണക്കാക്കുന്നത്. സുഹൈൽ ഉദിക്കുന്നതോടെ രാത്രികാലങ്ങളിലെ ചൂടാണ് ആദ്യഘട്ടത്തിൽ കുറഞ്ഞ് തുടങ്ങുക. പിന്നീട് പതിയെ കാലാവസ്ഥ ശൈത്യത്തിന് വഴിമാറി തുടങ്ങും .സുഹൈലിൻറെ ഉദയത്തിന് 100 ദിവസങ്ങൾക്ക് ശേഷമാണ് ശൈത്യകാലം ആരംഭിക്കുക.
അറബ് വിശ്വാസവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന നക്ഷത്രമാണ് സുഹൈൽ. സുഹൈൽ നക്ഷത്രം എത്തിയാൽ രാജ്യത്തെ പകല്‍സമയത്തിന്റെ ദൈര്‍ഘ്യത്തിലും മാറ്റമുണ്ടാകും. പകൽ ദൈര്‍ഘ്യം 13 മണിക്കൂറില്‍ താഴെയായിരിക്കും. സിറിയസ് കഴിഞ്ഞാല്‍ ഏറ്റവും തിളക്കമുളള രണ്ടാമത്തെ നക്ഷത്രമാണ് ഇത്.
ഗൾഫ് മലയാളികൾ കാലാവസ്ഥ അറിയാൻ ഈ ഗ്രൂപ്പിൽ ചേരുക
കാലാവസ്ഥ അപ്ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്സ്ആപ്
ടെലഗ്രാം
വാട്സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag