പോഡുൽ ചുഴലിക്കാറ്റ് തായ്‌വാൻ തീരത്ത് ശക്തി പ്രാപിക്കുന്നു: സ്കൂളുകൾ അടച്ചു, വിമാനങ്ങൾ റദ്ദാക്കി
തെക്കൻ തായ്‌വാനിലേക്ക് മണിക്കൂറിൽ 191 കിലോമീറ്റർ (118 മൈൽ) വേഗതയിൽ കാറ്റ് വീശുന്നു. പോഡുൽ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതിനാൽ ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. സ്കൂളുകൾ അടച്ചു, നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കി.
ബുധനാഴ്ച വൈകിട്ടോടെ മധ്യശക്തിയുള്ള ടൈഫൂൺ പോഡുൽ കരയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ തായ്‌വാനിലെ തെക്കുകിഴക്കൻ നഗരമായ ടൈറ്റുങ്ങിനെ സമീപിക്കുമ്പോൾ അത് കൂടുതൽ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ ഉദ്യോഗസ്ഥർ പറഞ്ഞു.
പോഡുൽ “ശക്തിപ്പെടുന്നു”, തായ്‌വാനിലെ സെൻട്രൽ വെതർ അഡ്മിനിസ്ട്രേഷൻ (സിഡബ്ല്യുഎ) പ്രവചകൻ ലിൻ ടിംഗ്-യി പറഞ്ഞു. ചുഴലിക്കാറ്റ് പ്രാദേശിക സമയം ഉച്ചയ്ക്ക് (04:00 GMT) ജനസാന്ദ്രത കുറഞ്ഞ ടൈറ്റുങ് കൗണ്ടിയിൽ ആഞ്ഞടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തായ്‌വാനിലെ രണ്ട് പ്രധാന അന്താരാഷ്ട്ര വിമാനക്കമ്പനികളായ ചൈന എയർലൈൻസും ഇവാ എയറും, കാവോസിയുങ്ങിൽ നിന്നുള്ള റൂട്ടുകളിലേക്കുള്ള സർവീസുകൾ ആണ് റദ്ദാക്കിയതെന്ന് അധികൃതർ പറഞ്ഞു. ദ്വീപിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമായ തായോവാനിൽ നിന്നുള്ള ചില വിമാനങ്ങളും നിർത്തിവച്ചു.
തായ്‌വാനിലെ സാമ്പത്തിക വിപണികളുടെ തലസ്ഥാനമായ തായ്‌പേയിൽ, ചുഴലിക്കാറ്റ് ശക്തമായി തുടരുകയാണ്.
ജൂലൈ ആദ്യം തായ്‌വാനിൽ ആഞ്ഞടിച്ച ഡാനാസ് എന്ന ചുഴലിക്കാറ്റിൽ 500 മില്ലിമീറ്ററിലധികം (19.6 ഇഞ്ച്) മഴ ലഭിച്ചിരുന്നു. കനത്ത മഴയെ തുടർന്ന് രണ്ട് പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇത് വ്യാപകമായ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും കാരണമായി.
തുടർന്ന് ജൂലൈ 28 മുതൽ ഓഗസ്റ്റ് 4 വരെ തുടർച്ചയായ പേമാരിയായിരുന്നു. ചില പ്രദേശങ്ങളിൽ ഒരു വർഷത്തിൽ ലഭിക്കേണ്ട മഴ ഒരാഴ്ചയിൽ കിട്ടി. മോശം കാലാവസ്ഥയിൽ ആഴ്ചയിൽ അഞ്ച് പേർ മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും 78 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഒരു ദുരന്ത ഉദ്യോഗസ്ഥൻ മുമ്പ് പറഞ്ഞു.
ജൂലൈ മുതൽ ഒക്ടോബർ വരെ ഇടയ്ക്കിടെ ഉഷ്ണമേഖലാ കൊടുങ്കാറ്റുകൾ തായ്‌വാനിൽ പതിവാണ്. അതേസമയം മനുഷ്യർ നയിക്കുന്ന കാലാവസ്ഥാ വ്യതിയാനം കൂടുതൽ തീവ്രമായ കാലാവസ്ഥാ രീതികൾക്ക് കാരണമാകുന്നുവെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
Tag: Typhoon Podul strengthens off Taiwan coast: Schools closed, flights canceled