മംഗലം ഡാമിന്റെ രണ്ട് സ്പിൽവേ ഷട്ടറുകൾ തുറന്നു
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പാലക്കാട് മംഗലം ഡാമിൽ രണ്ട് സ്പിൽവേ ഷട്ടറുകൾ തുറന്നു. 10 സെന്റി മീറ്റർ വീതമാണ് സ്പിൽവേ ഷട്ടറുകൾ തുറന്നിരിക്കുന്നത്. 2.90 മീറ്റർ ക്യൂബ് വെള്ളമാണ് സ്പിൽവേയിലൂടെ ഒഴുകുന്നത്.
പാലക്കാട് മംഗലം ഡാമിൻ്റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് വെള്ളിയാഴ്ച രാവിലെ ഡാമിൻ്റെ സ്പിൽവെ ഷട്ടറുകൾ നിയന്ത്രിത അളവിൽ തുറക്കാം എന്ന തീരുമാനമായത്.
ഡാമിൻ്റെ താഴെ ഭാഗത്തുള്ള ചെറുകുന്നം പുഴയിലൂടെ ഗായത്രി പുഴയിലും ഭാരതപ്പുഴയിലുമാണ് വെള്ളം എത്തുക. പുഴകളുടെ തീരത്തുള്ളവർ ജാഗത പാലിക്കണമെന്നു ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. 76.60 മീറ്റർ ആണ് ഡാമിലെ നിലവിലെ ജലനിരപ്പ്.
കാലാവസ്ഥ അപ്ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.