മഞ്ഞൾ കൃഷിയും നടീൽ രീതിയും
ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് നിറം നല്‍കുന്നതിനും വസ്ത്രങ്ങള്‍ക്കുള്ള നിറക്കൂട്ടുകള്‍ ഉണ്ടാക്കുന്നതിനും സൗന്ദര്യ വർദ്ധക വസ്തുക്കളിലും മഞ്ഞള്‍ ഉപയോഗിച്ചുവരുന്നു. മഞ്ഞള്‍ കയറ്റുമതിയിലും ഉത്പാദനത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ആന്ധ്രപ്രദേശ്, തമിഴ്നാട്, ഒഡീഷ, കര്‍ണ്ണാടക, പശ്ചിമബംഗാള്‍, ഗുജറാത്ത്, മേഘാലയ, മഹാരാഷ്ട്ര, ആസാം എന്നിവയാണ് പ്രധാനപ്പെട്ട മഞ്ഞള്‍ ഉത്പാദക രാജ്യങ്ങള്‍.
വിത്തൊരുക്കലും നടലും എങ്ങനെ?
ഫെബ്രുവരി -മാർച്ച് മാസങ്ങളിൽ നിലമൊരുക്കണം. വേനൽമഴ ലഭിക്കുന്നതോടെ(ഏപ്രിൽ മാസത്തിൽ )3X1.2 മീറ്റർ അളവിൽ 40 cmഅകലത്തിൽ വാരങ്ങൾ എടുത്ത് മഞ്ഞൾ നടാം. വാരങ്ങളിൽ 25X25cm അകലത്തിൽ ചെറിയ കുഴികളെടുത്തു മുകളിലേക്കു മുള വരത്തക്കവിധം നടുക. നല്ല മുഴുത്തതും രോഗ ബാധ ഇല്ലാത്തതുമായ വിത്തുകൾ വേണം തിരഞ്ഞെടുക്കാൻ.
വിത്ത് മഞ്ഞള്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിത ലായനിയില്‍ 20 മിനിറ്റ് മുക്കിയ ശേഷം തണലിലിട്ട് വെള്ളം വാര്‍ത്തെടുക്കുക. 111 മീറ്റര്‍ വലിപ്പമുള്ള അരികുവശം കല്ലുകൊണ്ടോ ഇഷ്ടികകൊണ്ടോ ഉള്‍വശം കെട്ടി ചാണകം മെഴുകിയതുമായ കുഴിയില്‍ മഞ്ഞള്‍ സൂക്ഷിക്കാം. കുഴിയുടെ അടിയില്‍ 5 സെ.മീ. കനത്തില്‍ മണലോ അല്ലെങ്കില്‍ അറക്കപ്പൊടിയോ വിതറുക. അതിനുമുകളില്‍ ഒരടി വിത്ത് മഞ്ഞള്‍ അടുക്കുക. കുഴി നിറയുന്നതുവരെ പല നിരകളായി മഞ്ഞള്‍ അടുക്കിവെച്ചതിനു ശേഷം വായുസഞ്ചാരത്തിനായി കുഴിയുടെ മുകള്‍ഭാഗത്ത് 10 സെ.മീ. സ്ഥലം ഒഴിച്ചിടണം. കുഴി ചെറിയ മരപ്പലക ഉപയോഗിച്ച് മൂടിയിടാം. ഷെഡില്‍ സൂക്ഷിക്കുന്നതുപോലെ വായുസഞ്ചാരവും തണലുമുള്ള പ്രദേശങ്ങളില്‍ മഞ്ഞള്‍ കൂനകൂട്ടി മഞ്ഞളിലകള്‍ അല്ലെങ്കില്‍ പാണലിന്‍റെ ഇലകള്‍ ഉപയോഗിച്ച് മൂടിയും സംഭരിക്കാം.
രോഗങ്ങളുടെയും കീടാണുക്കളുടെയും അളവ് കുറയ്ക്കുന്നതിന് വേണ്ടി സംഭരിച്ച് വച്ചിരിക്കുന്ന മഞ്ഞള്‍ മാസത്തിലൊരിക്കല്‍ തുറന്നു പരിശോധിക്കുകയും കേടായതും അഴുകിയതുമായ മഞ്ഞള്‍ ഉണ്ടെങ്കില്‍ അവ ഒഴിവാക്കുകയും ചെയ്യുക.