തുളസിക്ക് ആവശ്യക്കാർ ഏറെ: കൃഷി ചെയ്യാൻ തയ്യാറാണോ? കുറഞ്ഞത് ഒരുലക്ഷം രൂപയെങ്കിലും സമ്പാദിക്കാം

തുളസിക്ക് ആവശ്യക്കാർ ഏറെ: കൃഷി ചെയ്യാൻ തയ്യാറാണോ? കുറഞ്ഞത് ഒരുലക്ഷം രൂപയെങ്കിലും സമ്പാദിക്കാം

പച്ചക്കറി, വാഴ തുടങ്ങിയ കൃഷികളാണ് കൃഷി എന്നുകേൾക്കുമ്പോൾ ഒട്ടുമിക്കവരുടെയും മനസിൽ എത്തുക. എന്നാൽ അധികമാരും കൈവയ്ക്കാത്തതും കാലാവസ്ഥാ വ്യതിയാനമുണ്ടായാലും ചതിക്കാത്തതും വലിയ മുതൽ മുടക്കുവേണ്ടാത്തതും നല്ല ആദായം ലഭിക്കുന്നതുമായ വിളകൾ കൃഷിചെയ്താൽ മികച്ച വരുമാനം നേടാൻ കഴിയും. അത്തരത്തിൽ കൃഷി ചെയ്യാൻ പറ്റുന്ന ഒന്നാണ് തുളസി. ഇന്ത്യയ്ക്കുപുറമേ വിദേശ രാജ്യങ്ങളിലും തുളസിയിലയ്ക്ക് ആവശ്യക്കാർ വർദ്ധിക്കുകയാണ്.

പ്രധാനമായും മരുന്നുനിർമാണത്തിനാണ് ഇത് ഉപയോഗിക്കുക. പലപ്പോഴും ഗുണമേന്മയുള്ള മേൽത്തരം തുളസിയിലകൾ ലഭിക്കാറില്ല. അതിനാൽ തന്നെ നല്ല രീതിയിൽ കൃഷി ചെയ്താൽ ഇത് പെട്ടെന്ന് തന്നെ വിറ്റു പോകും. മാസം കുറഞ്ഞത് ഒരുലക്ഷത്തോളം രൂപ വരുമാനം നേടാൻ പറ്റും . ക്ഷേത്രങ്ങളിലും മറ്റും ധാരാളം തുളസി കേരളത്തിൽ മാത്രം ആവശ്യമായി വരുന്നുണ്ട്. ഇപ്പോൾ തമിഴ്നാട്ടിൽ നിന്നാണ് തുളസി കൂടുതലും കേരളത്തിലേക്ക് എത്തുന്നത്.

എന്നാൽ തുളസി കൃഷി കുറഞ്ഞ മുതൽമുടക്കിൽ തുടങ്ങാം. ഏറെക്കാലം തുടർച്ചയായി ആദായം ലഭിക്കും എന്നതുമാണ് തുളസികൃഷിയുടെ ഏറ്റവും വലിയ പ്രത്യേകത. വീട്ടിലുള്ള തുളസിച്ചെടിയിൽ നിന്നുതന്നെ വിത്തുകൾ ശേഖരിച്ച് എടുക്കാം . ഈ വിത്തുകൾ പാകിമുളപ്പിച്ച് കൃഷി ചെയ്ത് തുടങ്ങാം. കൃഷ്ണ തുളസിക്കാണ് ആവശ്യക്കാർ കൂടുതൽ.

മാസം ഒരുലക്ഷം രൂപ വരുമാനം കിട്ടണമെങ്കിൽ കുറഞ്ഞത് രണ്ടേക്കറിലെങ്കിലും തുളസി കൃഷി ചെയ്യണം. ഇതിന് 15000- 20000 രൂപ വരെയാണ് ചെലവ് വരുന്നത്. കൃത്യമായ ഇടവേളകളിൽ വളം നൽകുകയും വേണം. ജൈവവളം മാത്രം നൽകുക . ആവശ്യത്തിന് കൃഷിഭൂമി ഇല്ലെങ്കിൽ ഗ്രോബാഗിലോ ചട്ടിയിലോ വീടിന്റെ മട്ടുപ്പാവിലോ തുളസി കൃഷി ചെയ്യാൻ പറ്റും . തൊഴിൽരഹിതരായ വീട്ടമ്മമാർക്ക് മികച്ച വരുമാനം നേടാൻ തുളസികൃഷി നല്ലൊരു മാർഗമാണ് .

തുളസി ഉൾപ്പടെയുള്ള ഔഷധക്കൃഷിക്ക് സഹായം നല്‍കാന്‍ നിരവധി കമ്പനികള്‍ വിപണിയിൽ ഇന്നുണ്ട്. മികച്ച രീതിയില്‍ നിങ്ങള്‍ കൃഷി ചെയ്യാന്‍ തയാറാണെങ്കില്‍ സാമ്പത്തിക സഹായമടക്കം ഈ കമ്പനികള്‍ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

metbeat news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.