2004 ലെ ഇന്ത്യന്‍ സുനാമി ദുരന്തത്തിന് ഇന്ന് 20 വര്‍ഷം തികയുമ്പോള്‍ ഇത്തരം മഹാദുരന്തങ്ങളില്‍ നിന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനങ്ങള്‍ ഇന്ന് എത്രത്തോളമാണ്. 2004 ല്‍ രാക്ഷസ തിരമാലകള്‍ കേരളത്തില്‍ ഉള്‍പ്പെടെ സര്‍വനാശം വിതച്ചപ്പോള്‍ നൂറുകണക്കിന് പേരാണ് മരിച്ചത്. രാക്ഷസത്തിരമാല തീരം തൊടുന്നതുവരെ മുന്നറിയിപ്പ് ലഭിച്ചിരുന്നില്ല. അന്ന് സുനാമി മുന്നറിയിപ്പ് സംവിധാനം ഉണ്ടായിരുന്നില്ല.
ഇപ്പോള്‍ മുന്നറിയിപ്പ് ലഭിക്കുമോ?
സുനാമി ദുരന്തമുണ്ടാകുമ്പോള്‍ സുനാമി മുന്നറിയിപ്പിന് ഇന്ത്യയില്‍ സംവിധാനമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്നത്തെ സ്ഥിതി അതല്ല, 1,400 സുനാമി മുന്നറിയിപ്പ് സ്റ്റേഷനുകള്‍ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സുനാമി തിരമാലകള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടാല്‍ ആ വിവരം മിനുട്ടുകള്‍ക്കകം നമുക്ക് ലഭിക്കും.
എന്തുകൊണ്ട് 2004
അന്ന് സുനാമി മുന്നറിയിപ്പ് സംവിധാനം ലോകത്ത് ചിലയിടങ്ങളില്‍ ഉണ്ടായിരുന്നു. എന്നാല്‍ കോഡിനേഷന്‍ സംവിധാനം കൃത്യമായി പ്രവര്‍ത്തിക്കാത്തതാണ് ദുരന്തത്തില്‍ കൂടുതല്‍ ജീവഹാനിക്ക് കാരണം. കോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ച് സുനാമി മുന്നറിയിപ്പ് സംവിധാനം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും