91 % അധിക മഴ എടുത്ത് തൃശൂര്‍; ഏറ്റവും പിന്നില്‍ തിരുവനന്തപുരം

91 % അധിക മഴ എടുത്ത് തൃശൂര്‍; ഏറ്റവും പിന്നില്‍ തിരുവനന്തപുരം

കാലവര്‍ഷമെത്തി നാലു ദിവസം പൂര്‍ത്തിയാകുമ്പോള്‍ കേരളത്തില്‍ മൂന്നു ശതമാനം മഴക്കുറവ്. കേരളത്തില്‍ വിവിധ ജില്ലകളില്‍ മഴയുടെ വ്യതിയാനം ദൃശ്യമാണ്. ചില ജില്ലകളില്‍ അധിക മഴ ലഭിച്ചപ്പോള്‍ ചില ജില്ലകളില്‍ മഴക്കുറവ് വളരെ കൂടൂതല്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ 1 മുതല്‍ 4 വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. ഈ കാലയളവില്‍ 58.2 എം.എം മഴ ലഭിക്കേണ്ടതിനു പകരം 56.6 എം.എം മഴയാണ് ലഭിച്ചത്.

കേന്ദ്രഭരണ പ്രദേശങ്ങളായ മാഹിയിലും ലക്ഷദ്വീപിലും മഴക്കുറവാണ്. മാഹിയില്‍ 91 ശതമാനം മഴക്കുറവും ലക്ഷദ്വീപില്‍ 82 ശതമാനം മഴക്കുറവും രേഖപ്പെടുത്തി.

91 % അധിക മഴ എടുത്ത് തൃശൂര്‍; ഏറ്റവും പിന്നില്‍ തിരുവനന്തപുരം

വളരെ കൂടുതല്‍ മഴക്കുറവുള്ളത് തിരുവനന്തപുരത്താണ്. 93 ശതമാനമാണ് ഇവിടത്തെ മഴക്കുറവ്. 72 ശതമാനം മഴ കുറഞ്ഞ കൊല്ലവും 64 ശതമാനം മഴക്കുറവുള്ള കണ്ണൂരുമാണ് വളരെക്കൂടുതല്‍ മഴക്കുറവ് പട്ടികയിലുള്ള ജില്ലകള്‍.

ആലപ്പുഴ, കോഴിക്കോട്, പത്തനംതിട്ട ജില്ലകളാണ് മഴക്കുറവുള്ള ജില്ലകള്‍. കോഴിക്കോട്ടാണ് കൂടുതല്‍ മഴക്കുറവ്. 35 ശതമാനം. ആലപ്പുഴയില്‍ 28 ശതമാനം മഴ കുറഞ്ഞു. പത്തനംതിട്ടയിലെ മഴക്കുറവ് 20 ശതമാനമാണ്.

രണ്ടു ജില്ലകളില്‍ അധിക മഴ ലഭിച്ചു. കോട്ടയത്തും തൃശൂരുമാണിത്. തൃശൂരില്‍ 91 ശതമാനം അധിക മഴ ലഭിച്ചു. കോട്ടയത്ത് 63 ശതമാനവും അധിക മഴ ലഭിച്ചു.

മറ്റു ജില്ലകളിലെല്ലാം സാധാരണ തോതില്‍ മഴ രേഖപ്പെടുത്തി. എറണാകുളം (17%), ഇടുക്കി (19%), കാസര്‍കോട് (-14%), പാലക്കാട് (7%), വയനാട് (1%) മഴയാണ് രേഖപ്പെടുത്തിയത്.

kerala monsoon weather 03/06/24
91 % അധിക മഴ എടുത്ത് തൃശൂര്‍; ഏറ്റവും പിന്നില്‍ തിരുവനന്തപുരം

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

വാട്‌സ്ആപ്പ്

ടെലഗ്രാം

വാട്‌സ്ആപ്പ് ചാനല്‍

Google News

Facebook Page

Weatherman Kerala Fb Page

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment