ഇത് പാമ്പുകളുടെ ഇണചേരൽ കാലം: കടി ഏൽക്കാനുള്ള സാധ്യത ഇരട്ടി; മുന്നറിയിപ്പ് നൽകി വനം വകുപ്പ്
ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങൾ പാമ്പുകൾ ഇണ ചേരുന്ന സമയമായതിനാൽ ജാഗ്രത പുലർത്തണമെന്ന് വനംവകുപ്പ്.ഈ സമയങ്ങളിലാണ് ഇവ കൂടുതലായി പുറത്തിറങ്ങുക മാത്രമല്ല അപ്പോൾ അക്രമസ്വഭാവം കൂടുതലായിരിക്കും.
പെൺപാമ്പുകളുടെ ഫിറോമോണുകളിൽ ആകൃഷ്ടരായി ആൺപാമ്പുകൾ അവയെ തേടിയിറങ്ങും. വീടിനോടുചേർന്നുള്ള പൊത്തുകളിൽ പെൺ പാമ്പുകളുണ്ടെങ്കിൽ ഇങ്ങനെ അവയെത്തേടി പലയിടത്തുനിന്നും ആൺപാമ്പുകൾ എത്തിച്ചേരും. അവിടെ ഇണചേരൽ അവകാശത്തിനായുള്ള പോരും നടക്കും.
ഇപ്പോൾ ഒരു പാമ്പിനെ കാണുന്നിടത്ത് ഒന്നിലധികം പാമ്പുകൾക്ക് സാധ്യതയുണ്ട്. രാജവെമ്പാലകൾ ഒരുവനപ്രദേശത്തുനിന്ന് ഇണയെ തേടി മറ്റൊരു വനപ്രദേശത്തേക്കുള്ള സഞ്ചാരത്തിനിടെ ജനവാസമേഖലകളിലൂടെ കടന്നുപോകാറുണ്ട്.
രാജവെന്പാല 12 കിലോമീറ്റർവരെ സഞ്ചരിക്കും. കേരളത്തിൽ കാണപ്പെടുന്ന ഭൂരിഭാഗം പാമ്പുകളും വിഷമില്ലാത്ത നിരുപദ്രവകാരികളാണ്. പത്തില്‍ത്താഴെ ഇനങ്ങള്‍ക്കുമാത്രമേ മനുഷ്യന് അപകടകരമാകാവുന്ന തരത്തില്‍ ഉഗ്രവിഷമുള്ളൂ. മൂര്‍ഖന്‍, ചേനത്തണ്ടന്‍, വെള്ളിക്കട്ടന്‍ എന്നിവയില്‍ നിന്നാണ് കൂടുതലായും കടിയേല്‍ക്കുന്നത്. വുള്‍ഫ് സ്റ്റേക്ക് എന്ന വിഷമില്ലാത്ത പാമ്പും കൂടുതലായി കാണപ്പെടുന്നുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കെട്ടിടത്തിന്റെ ഉള്‍ഭാഗവും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ചപ്പുചവറുകള്‍ നീക്കുക കെട്ടിടങ്ങള്‍ക്ക് സമീപം ഇഷ്ടിക, വിറക്, കല്ലുകള്‍, പാഴ്‌വസ്തുക്കള്‍ എന്നിവ അലക്ഷ്യമായി കൂട്ടിയിടരുത്. വീടിനുപുറത്ത് ശേഖരിച്ച വിറക്, വെളിച്ചമുള്ള സമയത്ത് മാത്രം ശ്രദ്ധയോടെ അകത്തേക്കെടുക്കുക ഭക്ഷണാവശിഷ്ടങ്ങള്‍ ശരിയായി സംസ്കരിക്കുക.
കെട്ടിടത്തിന് മുകളിലേക്ക് വളര്‍ന്നുനില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ നീക്കുക, വീടിനുമുകളിലേക്ക് പടര്‍ത്തിയ വള്ളിച്ചെടികള്‍ ജനല്‍, എയര്‍ഹോള്‍ എന്നിവയിലേക്ക് എത്താത്ത വിധം വെട്ടുക.
ഡ്രെയ്‌നേജ് പൈപ്പുകള്‍ ശരിയായി മൂടി സംരക്ഷണിക്കണം, തുറന്ന പൈപ്പുകളിലൂടെ പാമ്പുകള്‍ക്ക് കെട്ടിടത്തിലേക്ക് പ്രവേശിക്കാം കെട്ടിടത്തിന്റെ മുന്‍, പിന്‍വാതിലുകളുടെ താഴെ വിടവില്ലാത്ത തരത്തിലുള്ള പാളിയും കട്ടിളയും ആകണം. കട്ടിളയില്‍ ചുവടുപടി ഇല്ലെങ്കില്‍ മാറ്റ് ഉപയോഗിച്ച് വിടവ് നികത്താം.
രാത്രികളില്‍ വീടിന്റെ മുറ്റമുള്‍പ്പെടെ താമസിക്കുന്ന സ്ഥലത്താകമാനം നല്ല വെളിച്ചം ഉറപ്പാക്കുക വീടിനുപുറത്തുവെച്ച ഷൂ, ചെരുപ്പ് എന്നിവ ധരിക്കുമ്പോള്‍ സൂക്ഷിക്കുക.
വീടിനുമുന്നിലെ ചെടിച്ചട്ടികള്‍ ശ്രദ്ധിക്കുക. ഗേറ്റുണ്ടെങ്കില്‍പ്പോലും അതിനു കീഴിലെ വിടവിലൂടെ അകത്തെത്താവുന്ന ചെറിയ പാമ്പുകള്‍ ചെടിച്ചട്ടിക്ക് കീഴില്‍ ചുരുണ്ടുകൂടാം.
പാമ്പിന്‍കുഞ്ഞുങ്ങള്‍ ജനിച്ച് കുറച്ചുനാള്‍ സ്വന്തമായി ടെറിട്ടറി കണ്ടെത്തി ആധിപത്യം സ്ഥാപിക്കുന്നതിനുള്ള നിരന്തരയാത്രയായിരിക്കും. ഫെബ്രുവരി മുതല്‍ തുടങ്ങി ഇടവപ്പാതി കാലത്ത് ഒക്കെ എങ്ങനെ പാമ്പുകളെ കാണാറുണ്ട്
വീട്ടില്‍ പൂച്ചയോ നായയോ ഉണ്ടെങ്കില്‍ അവ പുറത്തുനിന്നും പാമ്പുകളെ പിടികൂടി വീടിനുള്ളില്‍ എത്തിക്കാന്‍ സാധ്യതയേറെയാണ്.
വിവരങ്ങള്‍ക്ക് കടപ്പാട്-മുഹമ്മദ് അന്‍വര്‍, അസി.ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ്, കൊല്ലം.
I am really impressed with your writing skills as neatly as with the format to your blog. Is this a paid topic or did you customize it yourself? Anyway keep up the nice high quality writing, it’s rare to look a nice weblog like this one these days!