കനത്ത ചൂടിൽ ഉരുകി എബ്രഹാം ലിങ്കന്‍റെ മെഴുകുപ്രതിമ

കനത്ത ചൂടിൽ ഉരുകി എബ്രഹാം ലിങ്കന്‍റെ മെഴുകുപ്രതിമ


കനത്ത ചൂടിൽ ഉരുകി അമേരിക്കയിലെ വാഷിംഗ്ടൺ ഡിസിയിൽ സ്ഥാപിച്ചിരുന്ന എബ്രഹാം ലിങ്കന്‍റെ മെഴുകുപ്രതിമ. പ്രതിമയുടെ തല വേർപെട്ടിട്ടുണ്ട്. വാഷിംഗ്ടണ്ണിൽ രേഖപ്പെടുത്തിയത് 37 ഡിഗ്രി സെൽഷ്യസ് ചൂടാണ്.

വേനൽ ചൂട് കടുത്തതോടെയാണ് ആറടി ഉയരമുള്ള എബ്രഹാം ലിങ്കണിന്‍റെ പ്രതിമ ഉരുകിയത്. നോർത്ത് വെസ്റ്റ് വാഷിംഗ്ടണിലെ ഒരു സ്കൂളിൽ സ്ഥാപിച്ച പ്രതിമയാണ് ചൂടിൽ ഉരുകിയത് പോയത്. ആദ്യം പ്രതിമയുടെ തല ഉരുകുകയും തുടർന്ന് ഒരു കാൽ ഉടലിൽ നിന്ന് വേർപെടുകയും ആയിരുന്നു. താപനില 37.7 ഡിഗ്രി സെൽഷ്യസിൽ എത്തിയപ്പോഴാണ് പ്രതിമ ഉരുകി തുടങ്ങിയത്.

ആർട്ടിസ്റ്റ് സാൻഡി വില്യംസ് നാലാമനാണ് പ്രതിമ നിർമ്മിച്ചത്. പ്രതിമയുടെ തല താഴെ വീഴുമെന്ന ഘട്ടത്തിൽ നീക്കം ചെയ്തതാണെന്ന് കൾച്ചറൽ ഡിസി അറിയിച്ചിട്ടുണ്ട്. മെഴുകുതിരി പോലെ കാലക്രമേണ ഉരുകുന്ന തരത്തിലാണ് ശിൽപം രൂപകൽപന ചെയ്തിരിക്കുന്നതെങ്കിലും കടുത്ത ചൂട് ഈ പ്രക്രിയയെ കണക്കുകൂട്ടിയതിലും വേഗത്തിലാക്കിയെന്ന് കൾച്ചറൽ ഡിസി അധികൃതർ പറഞ്ഞു. 60 ഡിഗ്രി സെൽഷ്യസിൽ ഉരുകുന്നതോ കഠിനമാകുന്നതോ ആയ മെഴുക് ആണ് നിർമാണത്തിന് ഉപയോഗിച്ചത്. ഓർമയെന്ന നിലയിൽ ഇൻസ്റ്റലേഷൻ സെപ്തംബർ വരെ സ്കൂളിൽ തുടരാനാണ് കൾച്ചറൽ ഡിസിയുടെ തീരുമാനം.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

വാട്‌സ്ആപ്

ടെലഗ്രാം

വാട്‌സ്ആപ്പ് ചാനല്‍

Google News

Facebook Page

Weatherman Kerala Fb Page

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment